ഒന്നായ് മുളക്കും (ചാരുലത )
This page was generated on April 25, 2024, 10:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസുന്ദര്‍ സി ബാബു
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍മഹതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2012 04:30:28.
 
ഒന്നായി മുളയ്ക്കും
നന്നായി തളിര്‍ക്കും
നാമൊറ്റത്തണ്ടില്‍ വെണ്ടായി പൂത്തിടും
വഴികള്‍ പിരിയാന്‍
വിരഹസുഖം അറിയാന്‍
വേറാരുമില്ലായിന്നീയുലകില്‍
(ഒന്നായി )

അമ്മയ്ക്കു തമ്മില്‍ ഭേദമില്ല
ആവോളം സ്നേഹം തന്നു് താലോലിക്കും
അമ്മയല്ലാതൊരു ദൈവമില്ല
ആനന്ദക്കണ്ണാല്‍ കാവല്‍ നില്‍ക്കും
കനവു് കാണാത്ത കാഴ്ചകള്‍
അമ്മ കാട്ടിത്തന്നീടും
കാതോരം ആയിരം ഗാഥകള്‍
അമ്മ ചൊല്ലി താരാട്ടും
(ഒന്നായി )

ഞാനെന്നും നീയെന്നും ഭാവമില്ല
നീയില്ലാതാലംബം വേറെ ഇല്ല
നാടോടിപ്രാവുക്കള്‍ക്കന്നുമ്മിന്നും
നെഞ്ചത്തില്‍ രഹസ്യത്തിന്‍ കൂടുമില്ല
തൊളോടു തോള്‍ ചേര്‍ന്നു ആടവേ
ശോകം അറിയുകില്ല
ദീനങ്ങള്‍ നൊമ്പരമോതവേ
നമ്മള്‍ കേള്‍ക്കുകില്ല
(ഒന്നായി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts