ഒരുനാളും പിരിയാതെ (മാഡ് ഡാഡ് )
This page was generated on April 30, 2024, 7:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍മഞ്ജരി ,ശ്യാം പ്രസാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാൽ ,ജനാർദ്ദനൻ ,മേഘ്ന രാജ് ,ബാലു വര്‍ഗ്ഗീസ്
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2012 03:24:19.
 
ഒരു നാളും പിരിയാതെ പല ജന്മം നമ്മള്‍ വാഴും
ഇരുപേരും അറിയാതെ ഹൃദയങ്ങള്‍ തമ്മില്‍ ചൊല്ലും
ഈ മഴയിലുമീക്കനവിലുമധികമമൃതമില്ലേ
നമ്മുടെ മനവാനിലെയൊരു ചെറിയ മുകിലിനുള്ളില്‍ പോലും
(ഒരു നാളും )

ഇരുകരളിലുമലയിളകിയ സാഗരമാണനുരാഗം
അതിലുയിരിടുമണിമുകിലുകളാക്കടലിന്‍ പരിണാമം
ഉയിരിനു കുളിരരുളുവാന്‍
അതു നറുമഴയാകും
എന്നില്‍
നിന്നില്‍
ഇന്നും
എന്നും
പുതുമഴയുടെ ഋതു മാത്രം
(ഒരു നാളും )

പിറവികളുടെയൊടുവിലെ മൃതിവീഥിയിലും ശ്രുതി ചേരും
മറുപിറവിയിലൊരു മലരിലെ രണ്ടിതളായി നാം പൂക്കും
ഇരുമനമതിസുഗതമായി
അനുഭവമെഴുതുന്നു
മണ്ണും
വിണ്ണും
എന്നും
ഓര്‍ക്കും
കഥയിവരുടെ കഥ മാത്രം
(ഒരു നാളും )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts