നറുതാലി (അര്‍ദ്ധനാരി )
This page was generated on March 29, 2024, 11:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 10 2013 16:53:49.

നറുതാലിപ്പൊന്നണിയുന്ന നീലാമ്പലേ
നൂറുജന്മം പൂങ്കനവാര്‍ന്ന താരാംഗനേ
നറുതാലിപ്പൊന്നണിയുന്ന നീലാമ്പലേ
നൂറുജന്മം പൂങ്കനവാര്‍ന്ന താരാംഗനേ....
പാതിമെയ്യായ് നിറം തൂകി നീ മെല്ലവേ
പ്രാണന്‍ അനുരാഗമോലുന്നു
വിലോലമാം നിലാവുപോലെ.....
നറുതാലിപ്പൊന്നണിയുന്ന നീലാമ്പലേ
നൂറുജന്മം പൂങ്കനവാര്‍ന്ന താരാംഗനേ....

ഹേമന്തകുങ്കുമം ലയമാര്‍ന്നു നിന്‍
മനമറിയാതെ സീമന്തവനി ചേരവേ
മൈലാഞ്ചിയഴകാര്‍ന്ന കൈ കോര്‍ത്തു നീ
മണിമാരന്റെ മാറിലെ ഇളവേല്‍ക്കവേ...
ചെമ്പകപ്പൂം ചാരുതയില്‍...
ആ...ആ...ആ...
ചെമ്പകപ്പൂം ചാരുതയില്‍...
മംഗല്യ മധുരിമ...
ചെണ്ടുമല്ലിപ്പുഞ്ചിരിയാല്‍ പൂക്കുന്നു നീ...
സ്നേഹമിടതൂര്‍ന്നു പെയ്യുന്നു
സുഗന്ധിയാം വസന്തഗാത്രി....
നറുതാലി...ആ...നറുതാലിപ്പൊന്നണിയുന്ന നീലാമ്പലേ
നൂറുജന്മം പൂങ്കനവാര്‍ന്ന താരാംഗനേ...

ആനന്ദപഞ്ചമം ശ്രുതി ചേര്‍ന്നു നിന്‍
നെഞ്ചിലറിയാതെ പാടുന്ന വനവേണുവില്‍
ആഷാഢസിന്ദൂരം അലിയുന്നു നിന്‍
ആത്മ രതിരാഗ വാസന്ത വരരേഖയില്‍...
ചന്ദനപ്പൂം തേന്മൊഴിയാല്‍...
ആ...ആ...ആ...
ചന്ദനപ്പൂം തേന്മൊഴിയാല്‍...
ശാലീന ഗായിക...
ഇന്ദുമുഖീ നീയഴകിന്‍ സായൂജ്യമായ്...
സ്നേഹസ്വരമാരി തൂകുന്നു ഒരായിരം കിനാവുപോലെ...
(നറുതാലിപ്പൊന്നണിയുന്ന....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts