മോഹങ്ങള്‍ മാത്രം (പോപ്പിന്‍സ്‌ )
This page was generated on May 4, 2024, 9:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് വേഗ
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍പ്രദീപ് ചന്ദ്രകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കർ രാമകൃഷ്ണൻ ,മൈഥിലി
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2012 04:49:19.

മോഹങ്ങള്‍ മാത്രം ഈ യാത്രയില്‍
കൂട്ടായി വന്നു പാതകളില്‍...
ഭാവനതന്‍ തിരശ്ശീലയില്‍
നിഴലുകളേതോ നിറമണിയാന്‍...
ഉള്ളിന്നുള്ളില്‍ ചാഞ്ചാടും മൌനങ്ങള്‍
കണ്ണിന്‍ മുന്നില്‍ പൂക്കാലമാക്കുവാന്‍
കാണാക്കിനാവിലെ രൂപങ്ങള്‍ നെയ്യുവാന്‍
ഏകാന്തചിന്തകള്‍ സംഗീതമാക്കുവാന്‍...
ഒരാശയായ്‍........
(മോഹങ്ങള്‍ മാത്രം...)

ആ...ആ....ആ....ആ....

അഞ്ജാതമാം ഭാവികളില്‍
സ്വപ്നങ്ങളാം ഹംസങ്ങള്‍
സഞ്ചാരിതന്‍ ഓര്‍മ്മകളില്‍
കാനല്‍ കിനാ ജാലങ്ങള്‍
എത്രയോ വീഴിലും പിന്നെയും പാഞ്ഞിടും
നെഞ്ചിലാഴുന്ന മോഹം...
മോഹങ്ങള്‍ മാത്രം ഈ യാത്രയില്‍
കൂട്ടായി വന്നു പാതകളില്‍...

എകാന്തമാം വേദികളില്‍
ആടുന്നുവോ രൂപങ്ങള്‍...
കാതോര്‍ക്കവേ പ്രാണങ്ങള്‍
പാടുന്നുവോ ഗാനങ്ങള്‍...
എത്തിടാമെത്തിടാം ചിത്രമായ്‌ മുന്നിലെന്‍
വര്‍ണ്ണ സങ്കല്പ ലോകം....
(മോഹങ്ങള്‍ മാത്രം...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts