നിനക്കായ് മാത്രം (പോപ്പിന്‍സ്‌ )
This page was generated on May 6, 2024, 1:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് വേഗ
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍സന്തോഷ്‌ കേശവ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,പത്മപ്രിയ ജാനകിരാമൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2012 04:50:09.

നിനക്കായ് മാത്രം തുറക്കാനീ വാതില്‍
കിനാവിന്റെ വെമ്പല്‍ മറക്കാനീ കൂടു്
പറയാതെല്ലാം അറിയും നെഞ്ചു്
അകവും പുറവും അലിയും നാളില്‍
ആരും കേള്‍ക്കാ മോഹം പാടി
ഈറന്‍ തഞ്ചും മേഘങ്ങള്‍...
അമ്പിളി ചേര്‍ന്നൊരു ചന്ദനമാടി
നല്‍മഴ വന്നാല്‍ എന്തു സുഖം....
നിനക്കായ് മാത്രം തുറക്കാനീ വാതില്‍
കിനാവിന്റെ വെമ്പല്‍ മറക്കാനീ കൂടു്....

ഉല്ലാസം നിന്‍ വാസം
അല്ലല്‍ മെല്ലെ അകലും നേരം
നിറമുന്തിരി കനിക്കുമ്പിളായ്
മണ്ണിന്റെ മധുരാംശം പകര്‍ന്നീടവേ...
നിനക്കായ് മാത്രം തുറക്കാനീ വാതില്‍
കിനാവിന്റെ വെമ്പല്‍ മറക്കാനീ കൂടു്....

എന്തോരം സിന്ദൂരം
മഞ്ഞള്‍ കവിളില്‍ അലിയും നേരം
അരിമുല്ലകള്‍ ചിരിത്തൊങ്ങലാല്‍
പെണ്ണിന്റെ അഴകാകെ ചൊരിഞ്ഞീടവേ..

നിനക്കായ് മാത്രം തുറക്കാനീ വാതില്‍
കിനാവിന്റെ വെമ്പല്‍ മറക്കാനീ കൂടു്....
പറയാതെല്ലാം അറിയും നെഞ്ചു്
അകവും പുറവും അലിയും നാളില്‍
ആരും കേള്‍ക്കാ മോഹം പാടി
ഈറന്‍ തഞ്ചും മേഘങ്ങള്‍...
അമ്പിളി ചേര്‍ന്നൊരു ചന്ദനമാടി
നല്‍മഴ വന്നാല്‍ എന്തു സുഖം....
നിനക്കായ് മാത്രം തുറക്കാനീ വാതില്‍
കിനാവിന്റെ വെമ്പല്‍ മറക്കാനീ കൂടു്....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts