മലബാറിൻ താ‍ളമായ് (മാറ്റിനി )
This page was generated on April 30, 2024, 11:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് വേഗ
ഗാനരചനദിനനാഥ് പുത്തഞ്ചേരി
ഗായകര്‍തുളസി യതീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മഖ്ബൂൽ സൽമാൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2012 03:33:20.

ആ...ആ....നാ...ആ....
മലബാറിന്‍ താളമായ് ചെഞ്ചുണ്ടില്‍ നാണമായ്
കണ്ണാടിക്കവിളത്തു് മുഴുതിങ്കള്‍ നാളമായ്
മലബാറിന്‍ താളമായ് ചെഞ്ചുണ്ടില്‍ നാണമായ്
അറബിപ്പൊന്നിന്‍ മൊഞ്ചുമായ്
ഒരു സുല്‍ത്താനേറും മഞ്ചലില്‍
ദൂരേ...പോയിടാം കനവായ് മാറിടാം
കല്‍ക്കണ്ടത്തിന്‍ കുന്നിലെ മുത്തായ്‌ മാറുവാന്‍...
(മലബാറിന്‍ താളമായ്....)

ദഫ്ഫിലെ താളമായ് രൂഹമാറുവാന്‍
കെസ്സുപാട്ടുകള്‍ പാടുന്നു ഉമ്മാത്തിയും
ഖല്‍ബിലു് കൊത്തിയ കണ്മണീ..
ഇരു കണ്ണിലു് മിന്നണ പൊന്മണീ.....
പെരിയോൻ വാഴുമീ ഉയരും പന്തലില്‍
നിന്നൂ നീ ഒരു കനവായ്..ഒരു കൊഞ്ചലായ്‌...
(മലബാറിന്‍ താളമായ്....)

കണ്ണിലെ കാവലായ് മയ് മാറുവാന്‍
കുഞ്ഞു കാറ്റുകള്‍ നീട്ടുന്ന കണ്ണാടിയും
മുത്തൊളി ചാര്‍ത്തിയ കണ്മണീ
മണിമാരനു നല്‍കിയ പൌർ‌ണ്ണമീ....
കസവില്‍ മൂടും നീ ....ശവ്വാൽ രാത്രിയില്‍....
വന്നൂ നീയൊരു മഹറായ് നറു നാണമായ്...
അറബിപ്പൊന്നിന്‍ മൊഞ്ചുമായ്
ഒരു സുല്‍ത്താനേറും മഞ്ചലില്‍
ദൂരേ...പോയിടാം കനവായ് മാറിടാം
കല്‍ക്കണ്ടത്തിന്‍ കുന്നിലെ മുത്തായ്‌ മാറുവാന്‍...
(മലബാറിന്‍ താളമായ്....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts