വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | സതീഷ് വിശ്വ ,സുജിത്ത് |
ഗാനരചന | മോഹൻ ഉദിനൂർ |
ഗായകര്‍ | മഞ്ജരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 03 2012 05:17:59.
മാരിപ്പൂങ്കുയിലേ...തേൻകുയിൽപ്പൊന്നോമലേ.... നേരം വെളുത്തില്ലേ... നാട്ടുമാവിന് കൊമ്പത്തു്... നാടന്‍ ശീലൊന്നു പാടുമോ... വിരുന്നുവരുമെന് തമ്പുരാനൊന്നു കേള്‍ക്കുവാന്‍.... മാരിപ്പൂങ്കുയിലേ... വയല്‍പ്പരപ്പിലെ പൈക്കിടാവിനു് തഞ്ചത്തില്‍ കുട്ടിക്കുറുമ്പു് ആറ്റിറമ്പിലെ നീല പൊന്മയ്ക്കും കൊക്കിലോ കള്ളക്കുരുക്കു്... (വയല്‍പ്പരപ്പിലെ....) കൊമ്പനാം വമ്പാ നിന്റെ ചേലൊത്ത നട കണ്ടാല്‍ ദൂരെ നീ കരുത്തനാം മദയാന... വമ്പെഴും ഗര്‍വ്വു കണ്ടു് ചാരത്തു വന്നു പോയാല്‍ പാവമാം നീ വെറും കുഴിയാന.... മാരിപ്പൂങ്കുയിലേ... പഞ്ചാരച്ചിരിയും ചക്കര വാക്കും ചെറുമയ്ക്കും കരവിരുതു്.... കണ്ണില്‍ മഷിയും കണ്ണേറിന് പൊട്ടും കണ്ണാന്തളിക്കഴകു്... (പഞ്ചാരച്ചിരിയും...) അരയാലിന് കൊമ്പത്തെഴും ആലിലക്കണ്ണാ നിന്റെ ശരമെയ്യും മിഴിയിതൾ കണ്ടു ഞാന്‍.... കാർമേഘക്കറുപ്പെഴും നിന്നാത്മ കോവിലില്‍ നെയ്ത്തിരി ദീപം കൊളുത്തും ഞാന്‍... മാരിപ്പൂങ്കുയിലേ...തേൻകുയിൽപ്പൊന്നോമലേ.... നേരം വെളുത്തില്ലേ... നാട്ടുമാവിന് കൊമ്പത്തു്... നാടന്‍ ശീലൊന്നു പാടുമോ... വിരുന്നുവരുമെന് തമ്പുരാനൊന്നു കേള്‍ക്കുവാന്‍.... മാരിപ്പൂങ്കുയിലേ... |