അകലുവതെന്തേ മുകിലേ (ഒരു കുടുംബചിത്രം )
This page was generated on April 20, 2024, 2:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅനിൽകുമാർ
ഗാനരചനപാവുമ്പ മനോജ്‌
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,ലക്ഷ്മി ശർമ ,മങ്ക മഹേഷ് ,അതുല്യ ,വത്സല മേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2012 02:51:06.

അകലുവതെന്തേ മുകിലേ...
അകലുവതെന്തേ മുകിലേ...നീ
അലയില്ലാത്തീരവും തേടി....
ഒരുവാക്കും പറയാഞ്ഞതെന്തേ....
നിലാവിനെ കടം തേടും ചന്ദ്രനോടായ്....
അകലുവതെന്തേ മുകിലേ...

പട്ടുപൂവാട ഞൊറികളില്‍ ബാല്യം
കുഞ്ഞിക്കൊലുസ്സിന്റെ താളമിട്ടു....
വിരല്‍തുമ്പിലാടി നീ പിച്ച നടക്കുമ്പോള്‍
ദക്ഷിണ എന്തിനു മോഹിച്ചു ഞാന്‍...
കളിവീടെന്തിനായ് അലങ്കരിച്ചു....
അകലുവതെന്തേ മുകിലേ.....

ഒരു സായം സന്ധ്യതന്‍ കൈകളിലേകുവാന്‍
പട്ടുടുപ്പിച്ചു നിന്നെ മണവാട്ടിയായ്
ഒരുനോക്കു കാണുവാന്‍ മംഗളമോതുവാന്‍
കരിമുകില്‍ മറ മാറ്റി കാത്തു നില്‍ക്കെ
മഴമുകില്‍ മണ്ഡപം മാഞ്ഞതെന്തേ....
അകലുവതെന്തേ മുകിലേ...നീ
അകലുവതെന്തേ മുകിലേ...നീ
അലയില്ലാത്തീരവും തേടി....
ഒരുവാക്കും പറയാഞ്ഞതെന്തേ....
നിലാവിനെ കടം തേടും ചന്ദ്രനോടായ്....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts