എല്ലാവര്‍ക്കും തിമിരം (കര്‍മ്മയോദ്ധാ )
This page was generated on April 27, 2024, 12:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമുരുകൻ കാട്ടാക്കട
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍മുരുകൻ കാട്ടാക്കട
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2012 05:38:49.

എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപ്പുക പൊന്തും തെരുവില്‍
പാതിക്കാല്‍ വിറകൊള്‍വതു കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

പിഞ്ചുമടികുത്തമ്പതുപേര്‍ ചേര്‍ന്നിരുപതുവെള്ളി-
ക്കാശുകൊടുത്തിട്ടുഴുതുമറിക്കും കാഴ്ചകള്‍ കാണാം
തെരുവില്‍ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചു കരങ്ങള്‍ കാണാം

അരികില്‍ ശീമ കാറിന്നുള്ളില്‍
സുഖശീതള മൃതു മാറിന്‍ ചൂരില്‍
ഒരുശ്വാനന്‍ പാല്‍ നുണവതു കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

പൊട്ടിയ താലിച്ചരടുകള്‍ കാണാം
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
പലിശ പട്ടിണി പടികേറുമ്പോള്‍
പുറകിലെ മാവില്‍ കയറുകള്‍ കാണാം

തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍
കൂനനുറുംബിര തേടല്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം (2) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts