ദിവാനിശകള്‍ (ഐ ലവ് മീ )
This page was generated on May 5, 2024, 6:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കാർത്തിക്ക് ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി ,ഉണ്ണി മുകുന്ദൻ ,ഇഷ തല്‍വാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2012 10:15:46.
 
ആകാശം മിന്നിയുണര്‍ന്നുവോ
അതിലേതോ മേഘമണഞ്ഞുവോ
പൊന്‍തൂവല്‍ പോലുയരുന്നുവോ
പുതുതീരം കാണാന്‍ കൂടെപ്പാരുന്നാരോ
എന്‍ കൂടെപ്പോരുന്നാരോ
(ആകാശം )

സ്വര്‍ലോകം താഴെ മണ്ണില്‍ വന്നുവോ
സങ്കല്പം കണ്ണില്‍ മിന്നിപ്പൂത്തുവോ
ഓളത്തില്‍ മുങ്ങിപ്പോങ്ങി
പനിനീര്‍കുളിരല തൂവുന്നു തൂവുന്നു നിറയേ
ദിവാനിശകള്‍ ദിവാനിശകള്‍
പ്രഭാമയമായു് സുവാസിതമായു്
ഇതാ കനവിന്‍ കനകമണിവാതിലിലായു്
നിറമാനം ചൂടി വരവായു്
(ദിവാനിശാകള്‍ )

ഒരു കൂട്ടിന്‍ കൈവിരല്‍ നീട്ടിയോ
അതു് കാട്ടും കൈത്തിരിയാളിയോ
ഒരു കോലേല്‍ ചേര്‍ന്നൊഴുകുന്നുവോ
സ്വരതാളം ചേരും ഗാനം പോലെ ആകെ
എന്‍ കൂടെ കൂടെ ഛായ
ചങ്ങാതിക്കണ്ണില്‍ക്കണ്ണില്‍ നോക്കിടാം - ഹോ
കണ്ണാടിച്ചില്ലിന്‍ തുണ്ടും മാറ്റിടാം - ഹോ
ഓടിപ്പോം കാറ്റും കെട്ടിയിളകാം
കുറുനിര പരുവം പറന്നു അഴകേ
(ദിവാനിശാകള്‍ )

വശ്യത്തോടടുത്തെത്തി പൂനിലാവിതാ
കാറ്റോളം ദൂരെ പോയാല്‍ മോഹമൊന്നിതാ
തീരാതൊരാവേശത്തിന്‍ പാതയൊന്നിതാ
മനസ്സൊരു പൂവിതള്‍
തെമ്മാനം ചെല്ലക്കാറ്റിന്‍ താളം മുറുകിയും
ഇന്നെല്ലാ ദുഃഖങ്ങള്‍ക്കും യാത്രാമൊഴിയായു്
വേനല്‍ പോയി വാനില്‍ വന്നു നിറയും
മുകിലായു് പെയ്യുന്നു പെയ്യുന്നു ഹൃദയം
(ദിവാനിശാകള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts