വെള്ളിച്ചിറകുകള്‍ (ചാപ്‌റ്റേഴ്സ് )
This page was generated on April 29, 2024, 3:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമെജോ ജോസഫ്
ഗാനരചനഎം ആർ വിബിൻ
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,ഹേമന്ത് മേനോൻ ,ധർമ്മജൻ ബോൾഗാട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2012 03:19:02.

വെള്ളിച്ചിറകുകള്‍ വാനില്‍ ഉയരുകയോ...
വേനല്‍ മരുവിതില്‍ മാരി പൊഴിയുകയോ...
കനവുകള്‍ നിരവധി വിരിയണമായ്
അടവുകള്‍ അനവധി പയറ്റണമായ്
ചുവടുകള്‍ പതിയുമീ ഇരുളിന്‍ വഴിയില്‍
ഒരു പുതുപുലരി തന്‍ സമയമിതിനി വരുമോ..
ഒത്തൊരുമയോടീ പടി കയറണം
നാം പഴങ്കഥ കാറ്റില്‍ പറത്തണം
എന്നാളും സിരകളില്‍ നിറയുവാന്‍
നവ ലഹരിയായ് ജീവിതമൊഴുക്കണം.....
ഓ...ഓ...ഓ....

ആധിയില്ലാ മനസ്സിതു സ്വന്തമെന്നാൽ
ആശകളിനിയും പൂവണിയാം
അതിരുകളില്ലാ മോഹം കൊണ്ടാല്‍
ഒന്നല്ലായിരം കൈ വരിക്കാം
വിണ്ണില്‍ വന്നുദിക്കും മാരിവില്ലിന്‍ തോളേറാം
വര്‍ണ്ണച്ചാമരങ്ങളായ് മണ്ണില്‍ ഇറങ്ങാം
ആരും കണ്ടു പോയാല്‍ കണ്‍മിഴിക്കും വിജയത്തില്‍
ഇന്ദ്രജാലക്കഥ പറയാം.....

കനവുകള്‍ നിരവധി വിരിയണമായ്
അടവുകള്‍ അനവധി പയറ്റണമായ്
ചുവടുകള്‍ പതിയുമീ ഇരുളിന്‍ വഴിയില്‍
ഒരു പുതുപുലരി തന്‍ സമയമിതിനി വരുമോ..
ഒത്തൊരുമയോടീ പടി കയറണം
നാം പഴങ്കഥ കാറ്റില്‍ പറത്തണം
എന്നാളും സിരകളില്‍ നിറയുവാന്‍
നവ ലഹരിയായ് ജീവിതമൊഴുക്കണം.....

വെള്ളിച്ചിറകുകള്‍ വാനില്‍ ഉയരുകയോ...
വേനല്‍ മരുവിതില്‍ മാരി പൊഴിയുകയോ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts