സിയോൺ മണവാളൻ (ലിസമ്മയുടെ വീട് )
This page was generated on April 16, 2021, 4:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍സണ്ണി സെബാസ്റ്റ്യൻ ,ലിജി ,നീതു ,ബിന്ദു ,ടീനു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 12:26:00.

ഹല്ലേലൂയ ഹല്ലേലൂയ യേശുവിൻ സ്തുതിപാടാം
ഹല്ലേലൂയ ഹല്ലേലൂയ യേശുവിൻ സ്തുതിപാടാം

സീയോൻ മണവാളൻ യേശു രാജരാജൻ
സഞ്ചാരിയെൻ ജീവന്റെ നാഥൻ (2)
പതിയായവനേ മൽ പ്രിയനേ
സ്തുതി ചെയ്യുക നീ മനമേ (2)
മുൻമഴയും നീയല്ലേ പിൻമഴയും നീയല്ലേ
ഹല്ലേലൂയാ പാടി നിന്നെ വാഴ്ത്തിടുന്നതാ
(സീയോൻ..)

തിന്മകളാൽ ഞാൻ ഇങ്ങോളമെന്നും
മുള്ളിൻ കിരീടം തന്നെങ്കിലും (2)
എന്റെ ജീവജലമായ്
എന്റെ രക്ഷകനുമായ് (2)
സ്നേഹമായൂറുന്ന ദൈവസുതനേ
( സീയോൻ..)

പാപങ്ങളെല്ലാം മുള്ളാണിയായ് നിൻ
കൈവെള്ള തന്നിൽ താന്നെങ്കിലും (2)
പാപശാപ മൊഴിയാൻ
സൗഖ്യം എന്നിൽ വരുവാൻ (2)
നന്മയുമായ് വന്ന നല്ലിടയനേ
( സീയോൻ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts