വെള്ളിമുകിൽ (ലിസമ്മയുടെ വീട് )
This page was generated on April 29, 2024, 4:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിനു തോമസ്‌
ഗാനരചനഎം ടി പ്രദീപ് കുമാര്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 12:39:14.

വെള്ളിമുകില്‍ പൂവിരിയും പൗർ‌ണ്ണമിരാവിന്‍ ചന്ദ്രികയില്‍
സ്നേഹനിലാവേ നിന്റെ കിനാവില്‍ മഞ്ഞിന്‍ തേരോട്ടം
നീയണിയും നീര്‍മണിയില്‍ പാതി വിടര്‍ന്ന ചെമ്പവിഴം
മഞ്ഞുതിരും മാമലയില്‍ പൊന്നിന്‍ കൂടാരം...
മിഴികളിലാര്‍ദ്രമായ്‌ വിലോലഭാവസാന്ദ്രമായ്
ചൊടികളില്‍ ഇന്ദ്രജാലമേറ്റുണർ‌ന്ന ഭംഗിയായ്‌
വിടരാന്‍ വെമ്പിനിന്ന പനിനീര്‍ കുരുന്നുപോൽ
പ്രണയം നിറയും ചുണ്ടില്‍...മെല്ലെ....
വെള്ളിമുകില്‍ പൂവിരിയും പൗർ‌ണ്ണമിരാവിന്‍ ചന്ദ്രികയില്‍
സ്നേഹനിലാവേ നിന്റെ കിനാവില്‍ മഞ്ഞിന്‍ തേരോട്ടം....

തെന്മലരുണ്ടു പാറിടും കിളി
ഇണതേടും നേരം പൂക്കാലമായ്‌
പകരാനുണ്ടവന്‍ ആയിരം ചുംബനം
പനിമതി പൂത്തനാള്‍ ചൊല്ലി കിന്നാരം..
ഒരു തൂവൽക്കാറ്റില്‍ പാറും സ്നേഹം പൂകാനായ് മാറും
പുഴയോടം തുള്ളും മേടക്കാറ്റില്‍ നീയും ചാരെ പോരൂ...
ഒരു കൂവരംകിളി ആദ്യമായ്
ഏതോ താളം മൂളുന്നു...
ചുണ്ടില്‍ മൂളുന്നു...ഹൃദയം താളം കൊട്ടുന്നു ....
(വെള്ളിമുകില്‍ പൂവിരിയും...)

തൂമഴ പെയ്ത രാത്രികളൊന്നില്‍
അനുരാഗിയായ് പാടിയോ രാപ്പാടിയും
മപനിനിസാ...നിസപാ....മപഗാരി
രിസരിമപനി മപനിസ ഗരി നിധപാ മഗരീ മമപാ
പാടാനുണ്ടവനായിരം ഗീതികള്‍
മറുമൊഴി ചൊല്ലുവാന്‍ ആരോ വന്നെന്നോ
മഴമേഘം ചിന്തും സ്നേഹതുള്ളി ഓളം തുള്ളും കാറ്റില്‍
ചിറകാട്ടി അവന്‍ പാടും ഗാനം കേട്ടാരാരോ പാടി
പൊന്‍ തൂവലുരുമ്മീടുമീ നേരം ചാരില്‍ പോരാമോ
നീയും പോരാമോ...അരികെ നീയും കൂടാമോ ....
(വെള്ളിമുകില്‍ പൂവിരിയും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts