പകലേ നീ ദൂരെ (ഐസക്ക് ന്യൂട്ടണ്‍ S/o ഫിലിപ്പോസ് )
This page was generated on May 2, 2024, 6:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബിജിബാല്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2013 04:08:22.

പകലേ നീ ദൂരെ കടലില്‍ മുങ്ങി
ഇരുളില്‍ കളമൊഴികളെല്ലാം ഉറങ്ങി
പ്രണയമഞ്ഞില്‍ താഴ്‌വര വഴിയിറങ്ങി
ചിറകേറിയ പറവകള്‍ നമ്മള്‍...
(പകലേ നീ...)

സ്വപ്നമോരോന്നും തോളില്‍ തലോടിച്ചൊല്ലി
സ്വന്തമായീടും നാളെ ഒലിവിന്‍ നാടു്
മഴപ്പെണ്ണോ നനച്ചീടും
തണല്‍ തിങ്ങിയ മണ്ണില്‍
നമുക്കൊന്നായ് ഒരുക്കേണ്ടേ കുഞ്ഞിലക്കൂടാരം...
കിളിപ്പാട്ടില്‍ ഇടയമേട്ടില്‍
ചുമലുരുമ്മി കൂടുകൂട്ടാന്‍
ഇനിയൊത്തിരി ചിറകുവീശേണ്ടേ...
പകലേ നീ ദൂരെ കടലില്‍ മുങ്ങി...

വന്നിതാ വിണ്ണില്‍ ഈറന്‍ നിലാവിന്‍ ചന്തം
ഇന്നിതാ നെഞ്ചില്‍ ഏതന്‍ കിനാവിന്‍ ഗന്ധം
പുഴപ്പെണ്ണിന്‍ ഇളംമെയ്യില്‍
വെയില്‍ മുത്തിയ നാളില്‍
നമുക്കുള്ളില്‍ തുളുമ്പാനോ മുന്തിരി വീഞ്ഞില്ലേ...
ഇണപ്രാവേ കുടിലിനുള്ളില്‍
പുതുകുരുന്നിന്‍ കൊഞ്ചലോടെ
കരളില്‍ കൊതി കുളിരു കോരേണ്ടേ....

പകലേ നീ ദൂരെ കടലില്‍ മുങ്ങി
ഇരുളില്‍ കളമൊഴികളെല്ലാം ഉറങ്ങി
പ്രണയമഞ്ഞില്‍ താഴ്‌വര വഴിയിറങ്ങി
ചിറകേറിയ പറവകള്‍ നമ്മള്‍...
പകലേ നീ ദൂരെ കടലില്‍ മുങ്ങി....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts