വെയിൽ കായും കുന്നിൻ (ചേനപറമ്പിലെ ആനക്കാര്യം )
This page was generated on May 5, 2024, 3:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവില്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി ,റഹിം പൂവാട്ടുപറമ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 12 2013 07:21:05.

വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍
വെള്ളാമ്പലിന്‍ പൂമ്പൊയ്കയില്‍
മഞ്ഞു വീണൂ....
മുളം കാടിന്‍ കാണാച്ചില്ലകളില്‍
പൂവാലിലച്ചെങ്ങാലികള്‍ കൂടണഞ്ഞൂ...

അഴകണിയും കാട്ടില്‍
മഴനനയും കൂട്ടില്‍....
ഒരു പൊന്‍ശാരിക തപസ്സിരുന്നു
ഇണക്കിളിയെ കാത്തിരുന്നു....
തിനയും തേനും തിരഞ്ഞു വരും
കുയില്‍ക്കിളിയെ കാത്തിരുന്നു....
വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍
വെള്ളാമ്പലിന്‍ പൂമ്പൊയ്കയില്‍
മഞ്ഞു വീണൂ....

പവിഴ നിലാ കാറ്റിൽ
കരള്‍ നിറയും പാട്ടില്‍...
ഒരു വെൺമഞ്ചലില്‍ ഇറങ്ങി വന്നു
അരികിലവള്‍ ചേര്‍ന്നിരുന്നു...
ഹൃദയം മുഴുവന്‍ പങ്കുവെച്ചു
ഈറന്‍ മൗനം പങ്കുവെച്ചു....

വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍
വെള്ളാമ്പലിന്‍ പൂമ്പൊയ്കയില്‍
മഞ്ഞു വീണൂ....
മുളം കാടിന്‍ കാണാച്ചില്ലകളില്‍
പൂവാലിലച്ചെങ്ങാലികള്‍ കൂടണഞ്ഞൂ...
ങൂഹുഹൂം.....ലാലലാലാ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts