വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 17 2013 03:23:26.
ആ...ആ..ആ... ആ...ആലാപനം ആലാപനം... ആ....ആലാപനം... അനാദി മധ്യാന്തമീ വിശ്വചലനം അനവദ്യ സംഗീതാലാപനം (അനാദി....) ആലാപനം...ആ...ആലാപനം... ആ.....ആലാപനം... കോടാനുകോടി ശ്രുതികളിലുണരും കോടാനുകോടി സ്വരങ്ങളിലൂടെ (കോടാനുകോടി...) അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും - 2 അഭംഗുരമായ് അനുസ്യൂതമായ് തുടരും ആലാപനം ആ...ആലാപനം ആ...ആലാപനം... ആ...ആലാപനം... ജീവനസങ്കല്പ ലഹരിയില്‍ മുങ്ങും ഈ വസുന്ധര ഒരു ദുഃഖരാഗം (ജീവനസങ്കല്പ...) |