പെരുനാള്‌ (റോമന്‍സ് )
This page was generated on March 29, 2024, 6:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍അന്‍വര്‍ സാദത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാലു അലക്സ് ,Kunchako Boban ,ബിജുമേനോൻ ,വിജയരാഘവൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 09:52:59.

സര്‍വ്വദയാപരനെ വാഴ്ത്തീടട്ടെ
മാനുഷരാസകലം....
സര്‍വ്വദയാപരനെ വാഴ്ത്തീടട്ടെ
മാനുഷരാസകലം....
പാരിടമാകവേ തന്‍ തിരുനാമവും
ഭാരിച്ച മോദത്തോടെ...
വാഴ്ത്തീടട്ടെ...മാനുഷരാസകലം...
വാഴ്ത്തീടട്ടെ...മാനുഷരാസകലം...

പെരുനാളു് പെരുനാളു്
പൂമാലപ്പള്ളിയില്‍ പെരുനാളു്
കുരുത്തോലത്തൊങ്ങല്‍ തൂക്കി
നല്ല കരക്കാരു്....
പെരുനാളു് പെരുനാളു്
പൂമാലപ്പള്ളിയില്‍ പെരുനാളു്
വരവേല്‍ക്കാന്‍ ചേരുന്നുണ്ടേ...
സര്‍വ്വ മതക്കാരു്...
നല്ല ബാന്റു മേളപ്പുറപ്പാടു്
യേശുനാഥനുള്ള സ്തുതിപാടു്
തിരി തെളിക്കു്...മണി മുഴക്കു്...
നമ്മള്‍ എല്ലാരും ഒന്നായി നേരുന്ന നാളാണു്..
പെരുനാളു് പെരുനാളു്
പൂമാലപ്പള്ളിയില്‍ പെരുനാളു്
വരവേല്‍ക്കാന്‍ ചേരുന്നുണ്ടേ...
സര്‍വ്വ മതക്കാരു്...

കരിമുകിലു് മായണ കണ്ടേ
അകലെയൊരു ലാത്തിരി പൂത്തേ
വയല്‍താണ്ടി എത്തുന്നുണ്ടേ
വിരുന്നുകാരു്...
പൊടികയറി ആടണ കാറ്റു്
പടിയിറങ്ങി ഓടണതെന്തേ...
കരക്കാര്‍ക്കു കൊണ്ടേ പോണു പതഞ്ഞ വീഞ്ഞു്
പുതുമോടികാട്ടുമിവൾ ആരാണു്
പടിഞ്ഞാറ്റില്‍ ഔതയുടെ മോളാണു്
വഴിയോരപ്പീടികയില്‍ എന്താണു്
നിറച്ചാന്തു് മാല വള കോളാണു്
കുടയെടുത്തു് നടനടക്കു്..
ഇനി എല്ലാം മറന്നുള്ളൊരാഘോഷരാവാണു്
പെരുനാളു് പെരുനാളു്
പൂമാലപ്പള്ളിയില്‍ പെരുനാളു്
വരവേല്‍ക്കാന്‍ ചേരുന്നുണ്ടേ...
സര്‍വ്വ മതക്കാരു്...

ഇടയനുടെ ഈരടി പണ്ടേ
ഉരുവിടണ വീടുകളുണ്ടേ...
ഇറമ്പത്തു വെള്ളിത്തിങ്കൾ
വെളക്കുമുണ്ടേ...
വയണയില അപ്പവുമുണ്ടേ...
വറുത്തരച്ച മീന്‍ കറിയുണ്ടേ
വെളുക്കുന്ന നേരത്തോളം വെളമ്പലുണ്ടേ...
മര നീരുമോന്തിവന്നതാരാണു്...
പരകാട്ടിത്തൊമ്മയുടെ മോനാണു്
കടയോടെ കൊണ്ടുവന്നതെന്താണു്...
കരുമാടിക്കാച്ചിലിന്റെ ചാക്കാണു്
ഇരു കരയ്ക്കു്...ഒരു മനസ്സു്
നമ്മള്‍ എന്നാളും ഓര്‍ക്കുന്നൊരുല്ലാസരാവാണു്
(പെരുനാളു് പെരുനാളു്....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts