കുയിലിന്റെ പാട്ടു കേട്ടോ (72 മോഡൽ )
This page was generated on May 16, 2024, 10:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍രാജേഷ് കൃഷ്ണൻ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:42:01.

കുയിലിന്റെ പാട്ടു കേട്ടോ...കുറുമൊഴി മുല്ല പൂത്തോ..
കഥയറിയാതെ നിന്നോ...കനവിലൊരാളു വന്നോ...
കുയിലിന്റെ പാട്ടു കേട്ടോ...കുറുമൊഴി മുല്ല പൂത്തോ..
കഥയറിയാതെ നിന്നോ...കനവിലൊരാളു വന്നോ...
കുയിലിന്റെ പാട്ടു കേട്ടോ...കുറുമൊഴി മുല്ല പൂത്തോ...

നീ വിണ്ണിൻ നീർ തേടും വേഴാമ്പലാണോ..
നീ തേനിൽ നീരാടും നീലാമ്പലാണോ..
നീ തേടും മേഘമെൻ ഉള്ളത്തിലാണോ...
നീ പൂക്കും പൊയ്കയെൻ കൈക്കുമ്പിളാണോ ..
നിൻ ചിരിയിൽ നീളേ മനസ്സിൻ നിലാവാണോ...
(കുയിലിന്റെ പാട്ടു കേട്ടോ...)

നിൻ വാക്കിൽ കൂടേറും കുഞ്ഞാറ്റയാണോ...
നിൻ നോക്കിൽ പൂത്താടും പൂമ്പാറ്റയാണോ..
ഓരോരോ രാവിനും കുളിരേറെയാണോ...
നിൻ ശ്വാസക്കാറ്റിനും ചൂടേറെയാണോ..
നിൻ ഓർമ്മയിലൂറും പുളകം പുതപ്പാണോ...
(കുയിലിന്റെ പാട്ടു കേട്ടോ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts