വെയില്‍ പ്രാവേ (72 മോഡൽ )
This page was generated on May 5, 2024, 9:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2013 02:35:49.

വെയിൽ പ്രാവേ നീ പറന്നേതോ
കാർമുകിൽക്കൂട്ടിൽ മറയല്ലേ....
ഈ വഴിയോരം പൂങ്കുടക്കീഴെ
ചേർന്നിരിക്കാനായ്‌ കൊതിയില്ലേ...
നിഴൽ നാലും വേർപിരിഞ്ഞാലും
നിനവാലേ ഈ തണൽ തേടാം
ആരാരോ....പാടും...മനസ്സിന്റെ മൊഴി
വെയിൽ പ്രാവേ നീ പറന്നേതോ
കാർമുകിൽക്കൂട്ടിൽ മറയല്ലേ....

സൂര്യന്റെയുള്ളിൽ നീ ചെന്നുറങ്ങി
കൂട്ടൊന്നു കൂടാൻ കുളിരോടിറങ്ങി
നീ വന്ന നേരം കൺകോണിലൂറും
നീർത്തുള്ളി പോലും പൊന്നായി മിന്നി
കടലോരം നീ നീർത്തും നീൾപ്പായയിൽ
കളിവാക്കിൻ തേൻ ചോരും മൂവന്തികൾ
അഴകോടെ വീണ്ടും വന്നെങ്കിൽ...
വെയിൽ പ്രാവേ നീ പറന്നേതോ
കാർമുകിൽക്കൂട്ടിൽ മറയല്ലേ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts