വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | കാർത്തിക്ക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 06 2013 14:39:23.
മിഴിയിതളില്‍ കനവായ് നീ വന്നാലെന്നോര്ക്കെ... പകലൊഴിയാതിപ്പോഴെന്നുള്ളം തുള്ളുന്നു... നേരില്‍ നിന്നെ കാണാന്‍ തെളിനേരം പുലരാന്‍ മോഹം കണ്ണില്‍ക്കണ്ണില്‍ കാണാന്‍ എന്നുള്ളില്‍ തീരാദാഹം ഒരു പോലെ..എന്‍ ഇരവും പകലും തിരയായ് ഒരു പോലെ..എന്‍ അകവും പുറവും കടലായ്... മിഴിയിതളില്‍ കനവായ് നീ വന്നാലെന്നോര്ക്കെ... പകലൊഴിയാതിപ്പോഴെന്നുള്ളം തുള്ളുന്നു... ആ....ആ...ആ....ആ ... കതകെല്ലാം ചാരും നേരം അങ്ങാണോ നീ ഇങ്ങാണോ നീ തിരയുന്നു ഞാന്‍ തനിയെ... നിഴലേതോ നീങ്ങും നേരം വന്നൂ നീയെന്‍ പിന്നില്‍ മൂകം പിടയുന്നു ഞാന്‍ വെറുതേ.... ഭാവനാലീലയില്‍ മാലിനീ തീരമായ് മാറുമീ മൺവഴി നീ വരും വേളയില്‍... ആലോലമാടുമെൻ ആത്മ വനി മിഴിയിതളില്‍ കനവായ് നീ വന്നാലെന്നോര്ക്കെ... പകലൊഴിയാതിപ്പോഴെന്നുള്ളം തുള്ളുന്നു... ഇരുകണ്ണും മൂടുന്നേരം ഉള്ളില്‍ നിന്നോ മുന്നില്‍ നിന്നോ.. വിടരുന്നു നീ മലരായ്.... പുണരാനായ് നീളും കൈയില്‍ തേന്മുള്ളാണോ പൂന്തേനാണോ.... കരുതുന്നു നീ തരുവാന്‍... മാലതീ മുല്ലകള്‍ പൂക്കുമീ സൗരഭം ആരു നീ....ആരു നീ....എന്നൊരേ തേടലോ ആളുന്നിതാ എന്റെ ശ്വാസഗതി... മിഴിയിതളില്‍ കനവായ് നീ വന്നാലെന്നോര്ക്കെ... പകലൊഴിയാതിപ്പോഴെന്നുള്ളം തുള്ളുന്നു... നേരില്‍ നിന്നെ കാണാന്‍ തെളിനേരം പുലരാന്‍ മോഹം കണ്ണില്‍ക്കണ്ണില്‍ കാണാന്‍ എന്നുള്ളില്‍ തീരാ ദാഹം ഒരു പോലെ..എന്‍ ഇരവും പകലും തിരയായ് ഒരു പോലെ..എന്‍ അകവും പുറവും കടലായ്... മിഴിയിതളില്‍ കനവായ് നീ വന്നാലെന്നോര്ക്കെ... പകലൊഴിയാതിപ്പോഴെന്നുള്ളം തുള്ളുന്നു... |