ഹരിഗോവിന്ദാ (ലോക് പാല്‍ )
This page was generated on April 23, 2024, 9:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരതീഷ് വേഗ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍പ്രദീപ് ചന്ദ്രകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 04:44:33.

ഓഹൊ‌ഹോ...ഹൊ‌ഹോ‌ഹോ
ഓഹൊ‌ഹോ...ഹൊ‌ഹോ‌ഹോ
ഹരിഗോവിന്ദാ കൃഷ്ണാ മണിവര്‍ണ്ണാ...
ശ്രീവത്സം മാറിൽ ചാര്‍ത്തിയ ദേവാ...
വേദാന്തപ്പൊരുളുകള്‍ പാർത്ഥനു നല്‍കിയ കണ്ണാ...
കലികാലം അറിവും പണമായ് മാറും കാലം...
വില തന്നാല്‍ വിദ്യകള്‍ വില്‍ക്കും കളവിന്‍ കാലം
ഹരിഗോവിന്ദാ കൃഷ്ണാ...മുരളീധരാ..
തവ നാമത്തിന്‍ മറവിലൊളിക്കും
അധമനു നാശം....
അറിവിന്‍ ധാടിയിൽ പുളയും കാളിയനിന്നാണന്ത്യം
ഹരിഗോവിന്ദാ കൃഷ്ണാ...മുരളീധരാ..
തവ നാമത്തിന്‍ മറവിലൊളിക്കും
അധമനു നാശം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts