ഈ രാത്രിയിൽ (ഷട്ടർ )
This page was generated on May 2, 2024, 10:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഷഹബാസ് അമൻ
ഗാനരചനഷഹബാസ് അമൻ
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 23 2013 03:35:49.

ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത
ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത....
താരകളും ഇളം കാറ്റും തേങ്ങും നിശീഥം...
ഈ നിശീഥം.....
ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത....

അലഞ്ഞു.... ഞാന്‍ അലഞ്ഞു....
അവളെ കരളില്‍ തിരഞ്ഞു
അലിഞ്ഞു.....രാവലിഞ്ഞു....
നിലാവും കടലില്‍ മറഞ്ഞു
അതിരെഴാമാനത്തിന്‍ ചോട്ടില്‍
അവളെ ഞാന്‍ മുമ്പേ സ്നേഹിച്ചതാവാം
അതിനാല്‍ വിധിച്ചതുമാവാം
ഈ നിശീഥം.....ഈ നിശീഥം.....

ഇനിയില്ല നാം സ്നേഹിച്ചതാം
പഴയൊരാ വാസന്തകാലം
എങ്കിലും നാം സ്നേഹിച്ചിരുന്നെന്നോരോര്‍മ്മ തന്നു
എന്തപാരം...
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം....
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം....
അതില്‍ മൂകമായതാവാം
ഈ നിശീഥം.....ഈ നിശീഥം.....

വസന്തം വാകയെ പൊതിയുന്ന പോലെ
ഞാന്‍ അവളെ പുണരാന്‍ കൊതിച്ചു
ചെറുതല്ലയോ പ്രേമ ഭാവനാലോകം
അനന്തമീ മറവിതന്‍ കാലം
അപാര ശോക തീരം....
ഈ നിശീഥം.....ഈ നിശീഥം.....

ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത....
താരകളും ഇളം കാറ്റും തേങ്ങും നിശീഥം...
ഈ നിശീഥം.....
ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു
എന്റെ ഏറ്റം വിഷാദാര്‍ദ്ര കവിത....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts