വാനം ചുറ്റും മേഘം (അപ്പ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് )
This page was generated on May 7, 2024, 12:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:22:27.



വാനം ചുറ്റും മേഘം കാണാൻ വന്നതാരേ
രാവിൻ പടവേറി ഓരോ നിറം ചൂടി
ആരാരോ വാതിൽ തേടുന്നു...ഹേയ് ഹേയ്...
വാനം ചുറ്റും മേഘം കാണാൻ വന്നതാരേ....

ഈ സന്ധ്യതൻ ആഴങ്ങളിൽ
താനേ പാടും പകൽ‌പ്പക്ഷിയോ
മൂവന്തിതൻ പൂഞ്ചില്ലയിൽ
ദൂരെ ചായും വെയിൽത്തുമ്പിയോ
പറന്നേറിയേതോ മഴക്കാവിലെ
നിഴൽക്കൂടു തേടി പോകുന്നുവോ....
ഇമപ്പീലികൾ മിഴിക്കുന്നൊരീ...
ഞൊടിയിൽ ഇരുളിൻ തൂവൽ കൊഴിയുന്നോ....
വാനം ചുറ്റും മേഘം കാണാൻ വന്നതാരേ....

ഈറൻ മുകിൽ‌പ്പാടങ്ങളിൽ
തെന്നിപ്പായും തൂമിന്നലോ...
ഈ വേനലിൽ പൂക്കാലമായ്
നീരായ് വീണ്ടും വന്നീടുമോ...
കനൽ‌പ്പായ നീർത്തും മണൽ‌പ്പാതയിൽ
കുളിർത്തെന്നലായി അണഞ്ഞീടുമോ...
കരം നീട്ടിയാൽ തൊടാനാകുമീ...
കനവോ മിഴിയിൽ മായുന്നോ മുന്നിൽ...
വാനം ചുറ്റും മേഘം കാണാൻ വന്നതാരേ
രാവിൻ പടവേറി ഓരോ നിറം ചൂടി
ആരാരോ വാതിൽ തേടുന്നു...

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts