ചുണ്ടത്തെ ചെണ്ടുലഞ്ഞു് (കെ ക്യൂ )
This page was generated on April 27, 2024, 10:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസ്റ്റീഫന്‍ ദേവസ്സി
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,ശ്യാം പ്രസാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 04 2013 02:43:54.

ചുണ്ടത്തെ....
ചുണ്ടത്തെ ചെണ്ടുലഞ്ഞു്...ചിന്ദൂരപ്പൂ വിരിഞ്ഞു്
കണ്ടല്ലോ പുഞ്ചിരിപ്പൂവഴകു്...
മുറ്റത്തെ മുല്ല പൂത്തൊരഴകു്...
രാവറിയാതെ...കാറ്ററിയാതെ...
അവളോ പൂത്തുലഞ്ഞു തൂമഞ്ഞില്‍ മുങ്ങിപ്പൊങ്ങി...
ചുണ്ടത്തെ....ചുണ്ടത്തെ....
(ചുണ്ടത്തെ ചെണ്ടുലഞ്ഞു്......)

മണിയറയില്‍....ചിരി വിതറും...
മണിയറയില്‍....ചിരി വിതറും...
വെൺപൂവേ നിന്‍ ഇതളുകളില്‍....
പുതുവിരികള്‍...ചുളിവണിയും...
ഉന്മാദത്തിൻ പെരുമഴയില്‍...
ഓ...ഒരു പുലരിവരെയുമിവിടെ
നവലഹരി ചൊരിയുമഴകേ..
നിൻ ‌സുഭഗ മധുര ഹാരം
നെഞ്ചില്‍ ചേരവേ....
ഇളകീ കടലലകളില്‍ നുരപത പോലെ....
ചുണ്ടത്തെ....ചുണ്ടത്തെ....
(ചുണ്ടത്തെ ചെണ്ടുലഞ്ഞു്......)

ഓ...ഓ...നടവഴിയില്‍...മണമുതിരും
പൂമുല്ലേ നിന്‍ തളികകളില്‍
കനവുകളില്‍...തിരി തെളിയും...
സംഗീതത്തിന്‍ ചിറകടിയില്‍...
ഓ...കരളില്‍ എരിയും കനലില്‍
സ്വരജതികള്‍ ഇവിടെ വിരിയും...
നിന്‍ ഹൃദയവിരഹഭാരം മുത്തായ്‌ മാറിടും..
ഓ...നിറയെ കളിചിരിയായ് പടരുമിന്നാളിൽ...
ചുണ്ടത്തെ....ചുണ്ടത്തെ....
(ചുണ്ടത്തെ ചെണ്ടുലഞ്ഞു്......)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts