ഇതുവരെ ഞാന്‍ (കെ ക്യൂ )
This page was generated on May 7, 2024, 9:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസ്റ്റീഫന്‍ ദേവസ്സി
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ് പ്രകാശ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 04 2013 02:45:26.

ഓ....ഓ...ഓ.....
ഇതുവരെ ഞാന്‍....തിരയുകയായ്....
ഒരു മുഖം ഈ വിമൂകമാം വിജനതയില്‍...
ഓര്‍മ്മയിലോ...മറവിയിലോ...
അനുപമമാമുഖം തെളിഞ്ഞതെങ്ങനെ....
നിനവുകള്‍ പണ്ടു തന്ന കാമ്യരൂപമേ...
പുതുമഴപോലെ മുന്നിലോടി വന്നു നീ....
അരികിലായ്....അരികിലായ്....
ഒരു മുകിലിന്റെ കോണില്‍ ഏക താരമായ്..
നിറമിഴിയില്‍...കവിതയുമായ്...
ഒരു തിരി പോലെ എന്നില്‍ നീ....
നീ നിറവായ്‌......

ഒരിക്കല്‍ക്കൂടി ഞാന്‍...പിറക്കാം നിന്‍ നിഴല്‍
പതിക്കും പാതയായ് പ്രണയാര്‍ദ്രമായഴകേ...
ഒരിക്കല്‍ക്കൂടി ഞാന്‍...തളിര്‍ക്കും ചില്ലയായ്
നിവർ‌ത്താം ആര്‍ദ്രമാം തണലൊന്നു നിന്നരികേ..
ഒരേയോരേ മോഹമായ്...ഒരേയോരേ ദാഹമായ്...
നില്പു ഞാന്‍...നില്പു ഞാന്‍...എന്തിനോ ദൂരെ...
ഓ ഓ..ചിറകുകള്‍ തരും പ്രഭാതമേ
ഇനി വരികയായ്...ശലഭമായ്...
കനവുകള്‍ തരും പ്രദോഷമേ
പുതു വാനമായ് ആശകൾ.....
അരികിലായ്....അരികിലായ്....
ഒരു മുകിലിന്റെ കോണില്‍ ഏക താരമായ്..
നിറമിഴിയില്‍...കവിതയുമായ്...
ഒരു തിരി പോലെ എന്നില്‍ നീ....
നീ നിറവായ്‌......
ആ...ആ....ആ...ആ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts