യേശുനായകാ (ലില്ലി )
This page was generated on April 24, 2024, 5:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1958
സംഗീതംഎം എസ്‌ വിശ്വനാഥന്‍ ,ടി കെ രാമമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ടി എസ്‌ കുമരേശ് ,പി ലീല ,ശാന്ത പി നായര്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:12.
യേശുനായകാ പ്രേമസാഗരാ
വീശുക നിന്‍ കൃപ പാരില്‍
ദാസദാസര്‍തന്‍ യാത്രയിലെന്നും
കാട്ടുക മാര്‍ഗ്ഗം നേരില്‍

നീയേ പാരിന്നഭയം
നീയേ ആശാ നിലയം
നീയേ പാപവിമോചനസദനം
നീയേ കടലിന്‍ തീരം

അന്ധര്‍ ഞങ്ങളീ കൂരിരുള്‍ തന്നില്‍
സന്താപത്തിന്‍ നടുവില്‍
താന്തരായിഹ വീഴുമ്പോള്‍ നീ
താങ്ങായ് കൈതരുമോ?


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts