കാതോര്‍ത്തുവോ (ഓഗസ്റ്റ്‌ ക്ലബ്‌ )
This page was generated on March 29, 2024, 6:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബെന്നെറ്റ്‌-വീറ്റ്‌റാഗ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വീറ്റ്‌റാഗ്‌ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുരളി ഗോപി ,റീമ കല്ലിങ്കൽ
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2013 02:32:35.

കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....
എന്തിനോ....
ആകാശമോർക്കുന്നു മഴയുടെ ഒരു വരി
തൂമഞ്ഞു ചൊല്ലുന്നു തരളമാം മൃദു മൊഴി...
പൊയ്പ്പോയ കാലത്തിൻ ഗാനാലാപനം
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....

ദൂരേ...വിജനമൊരു കോണിൽ
ഒരു നീർ മാതളം പൂത്ത പോൽ നീ...
ഏതോ...വിവശകരമേകീ
വേരോളവും കുളിരോടെ...
ഋതുഭേദങ്ങൾ സുഗന്ധം കൈയിലേന്തി
ആദ്യാനുരാഗത്തിൽ ഇരവുകൾ പകലുകൾ
ആപാദമലിയുമ്പോൾ മധുരമാം മറവിയായ്....
ഏകാന്തയാമങ്ങൾ നിദ്രാവിഹീനമായ്
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....

വാനിൽ...സുരഭിലമൊരു തേരിൽ
ഒരു ചന്ദ്രോദയം വന്ന പോൽ നീ
കാറ്റിൽ...കുറുനിരകൾ പാറി...
ഒരു വാടാമലർ ചൂടിയാടി...
അനുരാഗത്തിൻ മരന്ദം നെഞ്ചിലേന്തി
കാണാതിരുന്നപ്പോൾ എരിയുമീ വേനലായ്‌
ഓർക്കാതിരുന്നപ്പോൾ മഴമുകിൽപ്പീലിയായ്
ഈറൻ ദിനാന്തത്തിൽ ആശാമേഘമായ്...
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts