വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 30 2013 04:42:58.
തേന്‍ മലരേ തേങ്ങരുതേ... പൂമിഴികള്‍ നനയരുതേ... തേന്‍ മലരേ തേങ്ങരുതേ... പൂമിഴികള്‍ നനയരുതേ... കുഞ്ഞിളം മെയ്യു പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ടു്.... കുഞ്ഞിളം മെയ്യു പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ടു് ആരാരോ...ആരാരോ.... നീയെനിക്കാരാരോ... തേന്‍ മലരേ തേങ്ങരുതേ... പൂമിഴികള്‍ നനയരുതേ... സ്നേഹനിലാവിന് കിളിവാതില്‍ പാതി തുറന്നൊരു പൂങ്കാറ്റേ.... രാമഴ തേങ്ങും താഴ്വരയില് നീയുമൊരമ്മയെ തിരയുന്നോ.... അവള് വരുമോ മിഴി തണല്‍ തരുമോ അലിയുന്നൂ വനഹൃദയം.... തേന്‍ മലരേ തേങ്ങരുതേ... പൂമിഴികള്‍ നനയരുതേ... തിങ്കളുറങ്ങും വിണ്ണഴകില്‍ ഗംഗയുറങ്ങും മൺകുളിരില്‍ നിർമ്മല സ്നേഹം വിരിയുന്നൂ നിന്നെയും എന്നെയും പൊതിയുന്നൂ വരമല്ലേ സപ്ത സ്വരമല്ലേ അതില്‍ നിറയുന്നൂ പാല് മധുരം..... തേന്‍ മലരേ തേങ്ങരുതേ... പൂമിഴികള്‍ നനയരുതേ... കുഞ്ഞിളം മെയ്യു പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ടു് കുഞ്ഞിളം മെയ്യു പുതച്ചുറങ്ങാന്‍ എന്റെ ജീവന്റെ താരാട്ടു് ആരാരോ..ആരാരോ... നീയെനിക്കാരാരോ... തേന്‍ മലരേ തേങ്ങരുതേ.... പൂമിഴികള്‍ നനയരുതേ..... |