മേലേ മേയും (3 ഡോട്സ് )
This page was generated on June 14, 2024, 5:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിദ്യാസാഗര്‍
ഗാനരചനരാജീവ് നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ ,ടിപ്പു ,കാർത്തിക്ക് ,കെ സുബ്രഹ്മണ്യൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ബിജുമേനോൻ ,പ്രതാപ് പോത്തന്‍
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:37:40.

വൈ‌യ് ഈസ് ദ മൂൺ സോ ബ്രൈറ്റ്
വൈ‌യ് ഡൂ സ്റ്റാഴ്‌സ് ഷൈൻ അറ്റ് നൈറ്റ്
വൈ‌യ് ഡൂ ഫയർ‌ഫ്ലൈസ് ഹാവ് ലൈറ്റ്
അങ്കിൾസ്......(2)

മേലേ മേയും മായത്തിങ്കൾ
മണ്ണിൽ പെയ്യും പൊന്നാണേ....
ദൂരേ നീന്തും താരക്കൂട്ടം
വിണ്ണിൻ സ്വന്തം സ്വത്താണേ...
സ്നേഹം മൂളും മാരിക്കൂട്ടിൽ
തുള്ളിത്തുള്ളും മുത്താണേ....
ചാഞ്ചക്കം ചായുന്ന പൊന്നൂഞ്ഞാൽ ആടാല്ലോ...
മാനത്തെ ചേലൊത്ത കൊട്ടാരം കാണാല്ലോ....

(വൈ‌യ് ഈസ് ദ മൂൺ....)

പൂക്കാലക്കാറ്റേ നീയും
പൂ നുള്ളി വാടിപ്പോയോ..
വൈകാതെ ചെന്നെത്തേണം
കന്നിപ്പാടം കൊയ്യാനുണ്ടേ....
ചെമ്പോലച്ചെപ്പിൽ വീഴും
ഞാവൽക്കായ് വാരിത്തായോ....
ചൊല്ലാത്തൊരു മധുഗാനം നീ
പാടൂ കാറ്റേ നേരം പോയേ....
പണ്ടേ പണ്ടേ പക്ഷിക്കിഷ്ടം
ചേക്കമരക്കൊമ്പല്ലേ...
ആടിക്കാറ്റിൽ മിന്നിപ്പായും
മിന്നൽ മീനോ നീയല്ലേ....
എല്ലാമെല്ലാം തൊട്ടേ നീങ്ങാം
താലോലിക്കാം വാ മുത്തേ...
ചാഞ്ചക്കം ചായുന്ന പൊന്നൂഞ്ഞാൽ ആടാല്ലോ...
മാനത്തെ ചേലൊത്ത കൊട്ടാരം കാണാല്ലോ....

(വൈ‌യ് ഈസ് ദ മൂൺ....)

അല്ലിത്തേൻ ചുണ്ടിൽ നീളെ
കള്ളച്ചിരി മാത്രം കണ്ടേ...
മാറ്റേറും പീലിത്തോപ്പിൽ
ആരെ തേടി തേങ്ങുന്നു നീ ...
രാവേറെച്ചെന്നാൽ പോലും
മൺ തോണിയിലാക്കാം വായോ...
വഴി കാട്ടും പെയ്യാമേഘം
താനേ കോലം മാറുന്നുണ്ടേ...
നിലാക്കതിർ കറ്റയഴിഞ്ഞേ...
കുഞ്ഞോർമ്മകൾ പാറുന്നേ....
നീലക്കടൽ തീരത്താരോ...
വെള്ളിത്തൂവൽ നീട്ടുന്നേ....
എല്ലാമെല്ലാം വാങ്ങിപ്പോരാം
കുന്നോളമെൻ നീർമുത്തേ...
ചാഞ്ചക്കം ചായുന്ന പൊന്നൂഞ്ഞാൽ ആടാല്ലോ...
മാനത്തെ ചേലൊത്ത കൊട്ടാരം കാണാല്ലോ....

(വൈ‌യ് ഈസ് ദ മൂൺ....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts