വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | അഫ്സല് യൂസഫ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | നജീം അര്‍ഷാദ് ,സപ്തപർണ്ണ ചക്രബർത്തി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,റീനു മാത്യൂസ് ,സലിം കുമാര്‍ ,ഫഹദ് ഫാസില്‍ ,സലിം കുമാര്‍ ,Undapakru(Ajayakumar) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 30 2013 04:35:50.
മാനത്തുദിച്ചതു മണ്ണിൽ വിരിഞ്ഞല്ലോ മാണിക്യ പൂങ്കുയിലാളേ... ഇനി പാറിപ്പറക്കണം പാട്ടൊന്നു പാടണം കൂടെയിരിക്കാൻ വാ...ഹോയ് എത്താക്കൊമ്പില്ലാ..ഇനിയും വിട്ടാൽ വീഴില്ലാ കിട്ടാ പൂവില്ലാ...തീയും തൊട്ടാൽ പൊള്ളില്ലാ കനവുകൾ ഇന്നിതിലേ...കതിരൊളി ഇന്നരികേ കനലുകൾ ഒന്നകലെ...കുളിരല വന്നിവിടെ... എങ്ങെങ്ങും പൊന്നോണക്കിളി വന്നതുപോലുണരു്...ഹോയ്.. എത്താക്കൊമ്പില്ലാ..ഇനിയും വിട്ടാൽ വീഴില്ലാ കിട്ടാ പൂവില്ലാ...തീയും തൊട്ടാൽ പൊള്ളില്ലാ... വിണ്ണിലൊരു ബാൻഡടി...കൊമ്പു കുഴൽ കോൽക്കളി ഇടവകപ്പള്ളിയിൽ വരിയായ് വെൺ മേഘം... പുഞ്ചവയൽ കതിരുമായ്...കൊഞ്ചിവരും പ്രാവുകൾ വെള്ളി മണൽപ്പായയിൽ നുരയും പാൽച്ചിരി കാലത്തെ ഓരത്തു് പൂക്കൾ വിൽക്കണ പൂക്കാരീ കുന്നോളം പൂ കൊണ്ടു് ആകെ മൂടണംവഴിയോരക്കാലം ... (മാനത്തുദിച്ചതു...) കന്നിവെയിൽ കാവടി തുള്ളി വരും തേരൊളി ഇനിയൊരു കാറ്റാടിത്തണലിൻ പൂമഞ്ചം കണ്ണിലൊരു നീർമണി ഇന്നതിലു് പുഞ്ചിരി ഇളനീരമൃതുപോൽ നിറയും ഉല്ലാസം ആ കൈയിൽ ഈ കൈയിൽ ഓരോ രാവിനും പായണം വാടാതെ മായാതെ തേരായ് മിന്നണ മെഴുകുതിരികൾ (മാനത്തുദിച്ചതു...) |