മഞ്ഞുതിരും രാവിനുള്ളിൽ (ഹോട്ടൽ കാലിഫോർണിയ )
This page was generated on May 6, 2024, 9:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനഅനൂപ് മേനോൻ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,കവിത നായർ
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2013 05:14:42.

മഞ്ഞുതിരും രാവിനു‌ള്ളിൽ
നറുവെണ്ണിലാവിൻ മഞ്ചം തീർക്കും മന്ദാരമേ..
കണ്മഷി നിൻ കണ്ണിമയിൽ
ചെറുതെന്നൽ മിന്നൽ തമ്മിൽ ചേരും കിന്നാരമായ്
സുന്ദരിയേ....വെണ്ണിലവേ...തേൻ മൊഴിയേ...
കണ്‍ കുളിരെ കണ്ടു നിന്നെ....
കന്നിവെയിൽ പൊന്നുതിരും കാവൽമാടം ചോർന്നതെന്തിനോ...
ഓ..ഓ..ഓ...
മൂവന്തിയും വാർമുകിലും വാതിൽ ചാരും നേരത്തെന്തിനോ...
ഓ .ഓ..ഓ...

മൺപാതയിൽ എൻ പാദമായ്...നിഴൽ മൂടുവാൻ
വെൺമെത്തയിൽ...എൻ ശ്വാസമായ് മയങ്ങീടുവാൻ...
കുളിർപൊയ്ക വീഴും ആഴങ്ങൾ...
നിൻ നെഞ്ചിൽ തഞ്ചും ഓളങ്ങൾ...
കരിവണ്ടു തേടും പൂവിതൾ...
ഓ...നിൻ ലജ്ജ വീഴും മൗനങ്ങൾ...
സുന്ദരിയേ....വെണ്ണിലവേ...തേൻ മൊഴിയേ...
കണ്‍ കുളിരെ കണ്ടു നിന്നെ....
കന്നിവെയിൽ പൊന്നുതിരും കാവൽമാടം ചോർന്നതെന്തിനോ...
ആ...ആ...ആ...
മൂവന്തിയും വാർമുകിലും വാതിൽ ചാരും നേരത്തെന്തിനോ...
ഓ..ഓ..ആ...ആ...ആ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts