ഏഴാം കടലിൻ (എന്നെന്നും ഓർമ്മയ്ക്കായ്)
This page was generated on April 29, 2024, 7:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസൈജു രഞ്ജു
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:36:07.
 
ഏഴാംകടലിന്‍ തിരനടുവില്‍
താനേ ഉയരും ചില്ലുകൊട്ടാരം
(ഏഴാംകടലിന്‍ )
ആരും കാണാന്‍ അറ നിറയേ
സൂക്ഷിപ്പുണ്ടേ പൊന്നു കൂമ്പാരം
ആ കൊട്ടാരം കെട്ടിയിരുത്തിയതാരാണ്
ഏതേതോ പഴങ്കഥയിലെ ഭൂതങ്ങള്‍
(ഏഴാംകടലിന്‍ )

ദൈവമണിപ്പായ കെട്ടും ഓടികളില്‍
നിഴല്‍ വഴി ചെന്നിടുവാന്‍ അണിഞ്ഞൊരുങ്ങാം
വാതിലില്‍ കാവല്‍ നില്‍ക്കും വ്യാളികളേ
മന്ത്രവടി കൊണ്ടു തൊടാം മതിമയക്കാം
നമ്മള്‍ക്കൊന്നേ എല്ലാമേ കയ്യടക്കേണ്ടേ
അഴകിന്‍ പൂത്താലം ഒന്നോടേ സ്വന്തമാക്കേണ്ടേ
മനസ്സിന്‍ ഉള്ളറയാകെ തുടിക്കും ആശകളോടെ
അവിടെ പോയി വരാം പോയി വരാം ചങ്ങാതിമാരേ
ആ കൊട്ടാരം താങ്ങിപിടിക്കണതാരാണ്
ധന്യാണ് കടല് മരണ ധന്യാണ്
(ഏഴാംകടലിന്‍ )

ചെപ്പടിഭൂതമൊരാള്‍ ഒളിച്ചിരിക്കും
അത്ഭുതവിളക്കെടുക്കാം മിനുമിനുക്കാം
പറയണതുടനെ തരും പൊന്‍കുടുക്ക
കുടക്കയും കണ്ടെടുക്കാം മിടുമിടുക്കാ
ഈ ഭൂഗോളം കൈത്തുമ്പില്‍ തിരിയുകയല്ലേ
അകലെ ആകാശം കയ്യേറാന്‍ പോവുകയല്ലേ
അടിമുടി ചുറുചുറുക്കോടെ തുടിക്കും യൗവ്വനമല്ലേ
നമുക്കിനി നാടു വാഴാം നാടു വാഴാം ചങ്ങാതിമാരേ
പൂക്കാലം കണ്ടു കൊതിക്കണതാരാണ്
സ്വപ്നങ്ങള്‍ നമ്മുടെ മുന്നിലെ സ്വപ്നങ്ങള്‍
(ഏഴാംകടലിന്‍ )
(ആ കൊട്ടാരം ) (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts