നിഴലറിയാതെ നിറമണിയും (ഹണി ബീ )
This page was generated on May 7, 2024, 11:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദീപക്‌ ദേവ്‌
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍വിനോദ് വർമ്മ ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 10 2013 06:02:38.

നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായ് നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരുപോൽ നീ വരും...
ഇനിയൊരു ജന്മമെൻ മനസ്സിലായ് ചേരുമോ
ചിരിമഴയുമായ് പുലരൊളിയുമായ്‌ വീണ്ടും
നീയോ...മിഴി നിറയുമീറൻ കണം...
നീയോ...കാർമുകിലുമൂടും തിങ്കളും
നീയോ...പുതുമഴ തരുന്നീ സുഖം
പോരൂ...തിരി താഴുമൊരീ നേരം...

നറുമഴപോലെ ചെറു ചിരിയായ്
ഇനിയവൾ അകലെ മായും ദിനം...
വഴിയറിയാതിന്നലയുകകായ്
ഒരുപിടി കനലിലാളും മനം...
പുലരിയിൽ ആർദ്രമായ്‌ തലോടുവാൻ പോരുമോ...
മിഴിയിണയിലെ പുതുപുലരിയായ് വീണ്ടും...
നീയോ...മിഴി നിറയുമീറൻ കണം...
നീയോ...കാർമുകിലുമൂടും തിങ്കളും
നീയോ...പുതുമഴ തരുന്നീ സുഖം
പോരൂ...തിരി താഴുമൊരീ നേരം...

വിരൽ‌ത്തുമ്പു തേടുമേതോ
മോഹം അകലെ മായവേ...
പാടാത്ത പാട്ടായ് നീയും
തീ കായുമീ നേരമായ്
ചാരത്തു ഞാനെന്നാലും...
നീ ആരെ തേടും ദൂരെയായ്....
തിര പുൽകുമ്പോൽ ഈ മണ്ണും അലിഞ്ഞീടുമോ....
നീയോ...മിഴി നിറയുമീറൻ കണം...
നീയോ...കാർമുകിലുമൂടും തിങ്കളും
നീയോ...പുതുമഴ തരുന്നീ സുഖം
പോരൂ...തിരി താഴുമൊരീ നേരം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts