മഴനീർത്ത (അഞ്ച് സുന്ദരികൾ )
This page was generated on April 29, 2024, 1:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബിജിബാല്‍
ഗാനരചനസുനിൽ രാജ് സത്യ
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിജുമേനോൻ ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2013 07:01:16.

ആ...ആ...ആ...
മഴനീർത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു....
മൊഴി കോർത്ത യാമം ദൂരേ
പോയ്‌ മറഞ്ഞു...
ഒരു മാരിമേഘം മേലേ...
ഇരുൾ മൂടി നിന്നു....
മഴനീർത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു....

ഒരു ജന്മമോഹം പേറി
കൊതിയോടെ ഞാൻ നില്പൂ
ഒരു സ്വപ്ന തീരം പൂകി
തുണ തേടി നില്പൂ...
മിഴിക്കോണിതിൽ കണ്ണീർക്കണം
പൊഴിയുന്നിതീ...

മഴനീർത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു....
മൊഴി കോർത്ത യാമം ദൂരേ
പോയ്‌ മറഞ്ഞു...
ഒരു മാരിമേഘം മേലേ...
ഇരുൾ മൂടി നിന്നു....
മഴനീർത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts