അമ്മയെ തേടി (പൊട്ടാസ് ബോംബ് )
This page was generated on April 27, 2024, 8:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമോഹന്‍ സിതാര
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2013 05:13:33.

അമ്മയെ തേടി അച്ഛനെ തേടി
ആധികൊള്ളുന്നോ പൈതലേ...
എങ്ങോ കൂരയിൽ ഏതോ കൈകളിൽ
ഏങ്ങും നെഞ്ചുള്ള കുഞ്ഞേ നീ...
എന്തേ നീ വിധിയേ.....
വെറുതേ പഴിയോടെ പകയോടെ
എതിരേൽക്കുന്നു ഇവരെ...
പതിവായ് പലകാലമായ്...
(അമ്മയെ തേടി....)

കാണുന്നില്ലേ...കാണുന്നില്ലേ...
കാവൽമാലാഖ നീയല്ലേ...
കേൾക്കുന്നില്ലേ...കേൾക്കുന്നില്ലേ...
കേമന്മാരായ മാളോരേ...
ആരോ മണ്ണിൽ ചെയ്യും പാപം
തീരാൻ നീറേണമെന്നോ...
ചൊല്ലു ദൈവം നീ...ശാപം തീരില്ലേ
ചോദിക്കുന്നുണ്ടേ നിൻ മക്കൾ...
(അമ്മയെ തേടി....)

ആ....ആ....ആ...ആ....

കണ്ണീരാടി...കണ്ണീരാടി...
കാണാൻ ആരോരുമില്ലാതെ
വെണ്ണീറോടെ...വെണ്ണീറോടെ...
വേകുന്നു എന്നും ഉള്ളാകെ
ദൂരെനിന്നോ കാണാനാരോ
ചേരാൻ നാളെണ്ണിയില്ലേ...
ആരും വന്നില്ല..മോഹം തീരാതെ
വീണ്ടും നോക്കുന്നേ പാവങ്ങൾ...
(അമ്മയെ തേടി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts