ശലഭമായ് (കളിമണ്ണ് )
This page was generated on April 28, 2024, 8:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്വേത മേനോൻ ,ബിജുമേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2013 13:22:55.

പറയാൻ കൊതിച്ചൊരെന്റെ വാക്കിൽ നീ
നുകരാൻ കൊതിച്ച തേൻ തുളുമ്പിയോ...
പറയുമരിയമൊഴികൾ പ്രണയമധുരമായ്....

ശലഭമായ് ഉയരുവാൻ
മലരിനും മോഹമായ്....
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയം ആശ കൊൾകയായ്...
ശലഭമായ് ഉയരുവാൻ
മലരിനും മോഹമായ്....

ആർദ്രമാം മധുരനൊമ്പരം
എന്റെ കാതിൽ നിൻ സ്നേഹമർമ്മരം
നില്പു ഞാൻ ഹൃദയദാഹമായ്
എന്റെ കുമ്പിളിൽ തീർത്ഥമായ് വരൂ...
പരിണയത്തിനിന്നീ പ്രകൃതി പന്തലായ്
കടൽക്കിളീ പറന്നു വാ
തരംഗതാളമൊത്തു പാടി വാ...
അലസമായ് അലയുമീ
ശലഭമായ് ഉയരുവാൻ
മലരിനും മോഹമായ്....

ആ...മാലതീ മുകുളമാലയായ്‌
നിന്റെ മാറിലെ രോമഹർഷമായ്
മാറുമീ നിമിഷ ശോഭയെൻ
വാഴ്വിലാകവേ കാത്തിരുന്നു ഞാൻ...
തരുണമാനസം മധു പകർന്നിടാൻ
കൊതിക്കയായ് വിളിക്കയായ്‌
നിലാവുപൂക്കുമീ വയൽക്കരെ...
അരുമയായ് മുരളുമീ
ശലഭമായ് ഉയരുവാൻ
മലരിനും മോഹമായ്....
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയം ആശ കൊൾകയായ്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts