നറുനിലാത്തുള്ളികൾ (ബ്ലാക്ക് ടിക്കറ്റ് )
This page was generated on May 7, 2024, 5:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎബി സാം ചെറിയാൻ
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ദീപക് കുട്ടി ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 26 2013 03:11:48.

നറുനിലാത്തുള്ളികൾ നവമൊരു താരഹാരമായ്
ശ്രുതിഭര രാഗധാരയായ് വരുമോ നീ....
(നറുനിലാത്തുള്ളികൾ....)

പോരൂ പോരൂ തെന്നലേ....
താനം പാടും കൊഞ്ചലേ....
ചാരേ....ചാരേ....താലോലമായ്....
നാണം ചൂടും നായികേ...
മോഹം പാടും ഗായികേ...
പോരൂ പോരൂ....എൻ കൂടെ നീ....
പാരാവാരം കാണും നേരം
പായും കായൽ പോലെ..
നീയും ഞാനും ചേരും നേരം
മോഹം പൂക്കും നീളേ....
അനംഗസുഗന്ധമണിഞ്ഞു വരുന്ന
വസന്തമൊഴിയുടെ ലാസ്യം.....
അനംഗസുഗന്ധമണിഞ്ഞു വരുന്ന
വസന്തമൊഴിയുടെ ലാസ്യം.....
നറുനിലാത്തുള്ളികൾ നവമൊരു താരഹാരമായ്
ശ്രുതിഭര രാഗധാരയായ് വരുമോ നീ...

താരും പൂവും ചൂടി വാ...
തേനും നീരും തൂകി വാ....
കാണേ..കാണേ...സാമോദമായ്
മാരിപ്പൂവിൻ കാവിലെ
കോടച്ചാർത്തിൻ തെന്നലേ
മെല്ലെ...മെല്ലെ..നീഹാരമായ്....
ഏതോ മോഹം കാതിൽ ചൂടും
വാനമ്പാടി കൂടെ....
നീയും ഞാനും ചായും നേരം
മാടം കാക്കും നീളേ....
അനംഗസുഗന്ധമണിഞ്ഞു വരുന്ന
വസന്തമൊഴിയുടെ ലാസ്യം.....
അനംഗസുഗന്ധമണിഞ്ഞു വരുന്ന
വസന്തമൊഴിയുടെ ലാസ്യം.....
(നറുനിലാത്തുള്ളികൾ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts