വെയിൽച്ചില്ല പൂക്കും (സക്കറിയായുടെ ഗർഭിണികൾ )
This page was generated on May 1, 2024, 2:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിഷ്ണു മോഹൻ സിതാര
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍വിഷ്ണു മോഹൻ സിതാര ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സാന്ദ്ര തോമസ്‌ ,റീമ കല്ലിങ്കൽ ,ലാൽ ,സനുഷ സന്തോഷ് ,ആശ ശരത്
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2013 08:13:44.

വെയിൽച്ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിൽ ആടീ....
കിളി നൊന്തു പാടിയ രാഗം
രാരീരം രാരോ....
അതു മനമാകെ നിറഞ്ഞേ...
രാരീ രാരോ....
ഈണമായ് കിലും കിലും
താളമായ് കണ്ണേ നിന്നെ കാണാൻ
നിന്നതാണോ....

ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം
ദൂരേ...ദൂരേ....(2)

അമ്മയായ് തഴുകുമീ പൂക്കളിൽ തെന്നൽ
വാനിലെ അമ്പിളി താരകകൾ തേനൂട്ടാൻ
കൊഞ്ചിച്ചൊല്ലും നാദം കേൾക്കയോ....
വിരൽത്തുമ്പിലാടാൻ വരികയോ....
നിനക്കായി ജന്മം നോറ്റു ഞാൻ...

ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം
ദൂരേ...ദൂരേ....

പൊന്നിളം കൈകളാൽ മീട്ടുമീ ജീവൻ
എന്നുമീ കൺ‌കളായ് കാക്കുവാൻ കൂട്ടേകാൻ
പിച്ചവെയ്ക്കും പാദം കാണുവാൻ
കൊച്ചരിപ്പല്ലൊന്നായ് കാട്ടുവാൻ
കളിയിമ്പങ്ങളാലെ വരവായി നീ....

ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം
ദൂരേ...ദൂരേ....
(വെയിൽച്ചില്ല....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts