പ്രകാശമേ (ആർട്ടിസ്റ്റ് )
This page was generated on March 29, 2024, 12:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിനോദ് വർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,ആൻ അഗസ്റ്റിൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2013 17:48:07.

പ്രകാശമേ....പ്രകാശമേ....
ഇരുളിലോ തെളിവിലോ മറവിലോ...നീ...
ഇരുളിലോ തെളിവിലോ മറവിലോ...നീ...
പ്രകാശമേ....പ്രകാശമേ....

ചായം തീർന്നൂ...
രാവിൻ തൂവൽ കാണാതായ് തെരുവിതിൽ
ചായം തീർന്നൂ...
രാവിൻ തൂവൽ കാണാതായ് തെരുവിതിൽ
കനവാൽ വരൂ നിശാനഗരിയിൽ...പ്രകാശമേ....
പ്രകാശമേ....പ്രകാശമേ....
ആ....ആ....ആ....ആ....

നീളും നോവിൻ വീഥി
താണ്ടി പാദങ്ങൾ നീറി മുറിവുമായ്‌...
നീളും നോവിൻ വീഥി
താണ്ടി പാദങ്ങൾ നീറി മുറിവുമായ്‌....
അണയൂ...ഓരോ വാതിൽ പടികളിൽ...പ്രകാശമേ....
പ്രകാശമേ....പ്രകാശമേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts