വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ജോണ്‍ പി വര്‍ക്കി |
ഗാനരചന | പി എൻ ഗോപീകൃഷ്ണൻ |
ഗായകര്‍ | ശ്രീറാം ചന്ദ്ര ,ശൈമൾ ഖോൽഖടെ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അജു വര്‍ഗീസ് ,സുഭിക്ഷ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 26 2013 08:11:16.
ചവിട്ടുമ്പോൾ സൈക്കിളിന്റെ ചങ്ങല ഇടയ്ക്കിടെ അഴിയുമായിരുന്നു.... ഒച്ച കൂട്ടുമ്പോൾ റേഡിയോവിൽ സ്റ്റേഷനുകൾ ഇടയ്ക്കിടെ മാറുമായിരുന്നു.... (ചവിട്ടുമ്പോൾ....) ബട്ടണ്‍ തെറ്റി കാസ്സെറ്റിലെ പാട്ടുകൾ ഇടയ്ക്കിടെ മായുമായിരുന്നു... ഇസ്തിരിയുടെ മിക്സിയുടെ ഒരുപിടി അവയവങ്ങൾ ഇടയ്ക്കിടെ നിക്കുമായിരുന്നു... എന്നിട്ടും ഈ മണ്ടനു് ഒരു മൊബൈൽ ഫോണ്‍ സമ്മാനമായ് കിട്ടീ... സമ്മാനമായ് കിട്ടീ... വിളിച്ചപ്പോൾ ആളുതെറ്റി സേവ് സേവ് സേവ് ചെയ്തപ്പോൾ ഡിലീറ്റ് ആയിപ്പോയി...(4) |