സ്വന്തമെന്നു പറയാന്‍ (സ്പൈഡര്‍ ഹൗസ് )
This page was generated on May 17, 2024, 9:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസഞ്ജീവ് ബാബു
ഗാനരചനചെമ്പഴന്തി ചന്ദ്രബാബു
ഗായകര്‍തുഷാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2016 02:41:28.
 സ്വന്തമെന്നുപറയാന്‍ ഇന്നെനിക്കുണ്ട്‌ ഒരു
ചന്തമുള്ളപെണ്ണ്‌..
അന്തിമയങ്ങുംവരെ കണ്ടിരിക്കാനുണ്ടൊരു
ചെണ്ടുമല്ലിപ്പൂവ്‌

ഉള്ളകാര്യം പറയുമ്പോള്‍ എന്റെ പെണ്ണിന്‍ മുഖത്തൊരു
പഞ്ചസാരച്ചിരിയാണ്‌
ചുണ്ടുകടിച്ചെന്നെനോക്കി ചെല്ലനോട്ടമെറിയുമ്പം
പെണ്ണുനല്ല ചേലാണ്‌

കള്ളനോട്ടംതൊടുക്കുന്ന കണ്ണിണകള്‍ക്കുള്ളില്‍ മിന്നും ഇന്ദ്രനീലക്കല്ലാണ്‌
തിങ്കളാഴ്‌ചനൊയമ്പിനുചന്ദനക്കുറിവരയ്‌ക്കും അമ്പലപ്പിറാവാണ്‌

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts