കണ്ണില്‍ കണ്ണിലൊന്നു (പട്ടം പോലെ )
This page was generated on May 8, 2024, 12:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിജയ് പ്രകാശ് ,ശക്തിശ്രീ ഗോപാലൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ ,മാളവിക മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 04 2014 05:05:59.

കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നുചൊല്ലി
നിന്നെയിഷ്ടമായ്....
എന്തൊരിഷ്ടമായ്....
കാതൽ കവിതയൊന്നു മൂളി
തീരാക്കനവിലൂയലാടി
എന്തൊരിഷ്ടമായ്....
നിന്നെയിഷ്ടമായ്....

ഹേയ്...പട്ടംപോലെ...കാറ്റിൽ പാറി
ഇഷ്ടംപോലെ വാനിൽ നീന്തി...
പട്ടംപോലെ...കാറ്റിൽ പാറി
ഇഷ്ടം പോലെ വാനിൽ നീന്തി...
ആരും കാണാതെ...
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നുചൊല്ലി
നിന്നെയിഷ്ടമായ്....
എന്തൊരിഷ്ടമായ്....

എന്തൊരിഷ്ടമായ്....എന്തൊരിഷ്ടമായ്...
എന്തൊരിഷ്ടമായ്...എന്തൊരിഷ്ടമായ്...

ഓരോ തേൻതുളുമ്പി വീണ രാവും
ഈ രാവിലൂടെ നിന്റെ കൂട്ടും
കൂട്ടുകൂടി നെയ്ത കൂടും
കൂട്ടിലൊന്നുചേർന്ന നാളും
എന്തൊരിഷ്ടമായ് നിന്നെ
എന്തൊരിഷ്ടമായീ....

പട്ടംപോലെ...ഏയ്‌ പട്ടംപോലെ...
കാറ്റിൽ പാറി...കാറ്റിൽ പാറി...
ഇഷ്ടംപോലെ...ഇഷ്ടംപോലെ...
വാനിൽ നീന്തി...വാനിൽ നീന്തി...(2)
(കണ്ണിൽ കണ്ണിലൊന്നു...)

എന്തൊരിഷ്ടമായ്...എന്തൊരിഷ്ടമായ്...
എന്തൊരിഷ്ടമായ്...എന്തൊരിഷ്ടമായ്...

ഓരോ വാക്കിലൂടറിഞ്ഞു സ്നേഹം
സ്നേഹമേറിവന്ന നേരം
ദൂരെ മാഞ്ഞുപോയി ദൂരം
ചാരെയായി രണ്ടു തീരം
എന്തൊരിഷ്ടമായ് വീണ്ടും...
എന്തൊരിഷ്ടമായീ....
(പട്ടംപോലെ.....)
(കണ്ണിൽ കണ്ണിലൊന്നു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts