അഴകേ അരികെ (3 ജി തേര്‍ഡ് ജനറേഷന്‍ )
This page was generated on March 28, 2024, 3:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമോഹന്‍ സിതാര
ഗാനരചനറഫീഖ് അഹമ്മദ് ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,മുരുകൻ കാട്ടാക്കട
ഗായകര്‍നജീം അര്‍ഷാദ് ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2013 01:54:26.

അഴകേ....അരികേ....
വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ
ചിറകിൽ മിന്നീ പ്രണയം...
കനവുകളിൽ പരിചിതമാം
മുഖമായ്...സ്വരമായ് നീ നിന്നൂ...
അഴകേ....അരികേ....
വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ
ചിറകിൽ മിന്നീ പ്രണയം...

ആ...ആ...ആ....
നെടുനാളായ് വരവേൽക്കും
പ്രിയഭാവനയോ നിൻ രൂപം
മഴനൂലിൽ കുളിരാടി
നെറുകിൽ തഴുകി നിൻ മൗനം
മദകരമാം പരിതാപമായ്
മധുരിതമാം മുറിവായ്‌ നീ
ഒരു വിസ്മൃതിയിൽ ഞാൻ നീറി
ഓ ദേവീ...
അഴകേ....അരികേ....
വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ
ചിറകിൽ മിന്നീ പ്രണയം...

മിഴിനീരിൽ മഴവില്ലിൻ
നിറമായ്‌ വിരിയും പ്രിയരാഗം
പുതുമഞ്ഞിൻ വിരി നീക്കും
വനപൗർണ്ണമിപോൽ അതിലോലം
തണുവരുളും കനലായി നീ
തിരഞൊറിയും കടലായി ഞാൻ
നെടുവീർപ്പുകളിൽ ചാഞ്ചാടി
നീ വാ....
(അഴകേ...അരികേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts