സായംസന്ധ്യയും (ഡോള്‍സ് )
This page was generated on April 18, 2024, 6:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനസജീവ് നാവകം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2013 02:02:21.

സായംസന്ധ്യയും തേങ്ങീ
കണ്ണീർക്കവിളിനെ പുൽകി
സായംസന്ധ്യയും തേങ്ങീ
കണ്ണീർക്കവിളിനെ പുൽകി
ഞാൻ കൊതിച്ചൊരീ ജീവിതം
നൊമ്പരക്കനലാകുമോ...
സായംസന്ധ്യയും തേങ്ങീ...

നിന്നു അന്യനെപ്പോലെ...
മുന്നിൽ ശൂന്യതയോടെ...
നിന്നു അന്യനെപ്പോലെ...മുന്നിൽ ശൂന്യതയോടെ...
അരികെയോ...അകലെയോ...
മതിവരാത്ത ഈ ജീവിതം
കാലമോ അവതാള താണ്ഡവമാടി നിൽക്കുമ്പോൾ
അരികെയോ...അകലെയോ...
കൊതി തീരാത്ത ഈ ജീവിതം
ശാപമോ...
ശാപമോ ശരശയ്യ പോലെന്നെ ചേരാൻ വെമ്പുന്നു
സായംസന്ധ്യയും തേങ്ങീ...

സായംസന്ധ്യയും തേങ്ങീ
കണ്ണീർക്കവിളിനെ പുൽകി
ഞാൻ കൊതിച്ചോരീ ജീവിതം
നൊമ്പരക്കനലാകുമോ...
സായംസന്ധ്യയും തേങ്ങീ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts