ഒന്നിച്ചൊരു ഗാനം (ഡോള്‍സ് )
This page was generated on April 27, 2024, 4:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനസജീവ് നാവകം
ഗായകര്‍അഫ്‌സല്‍ ,അനുപമ വിജയ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2013 02:04:18.

ഒന്നിച്ചൊരു ഗാനം മൂളാം
ഒരുമിച്ചൊരു താളം തുള്ളാം
ഒരു മെയ്യാണൊരുമനമായിന്നാടിപ്പാടീടാം

പുള്ളിമാനായ് തുള്ളി നടക്കണ കാലം
പുഞ്ചിരിച്ചാൽ പുളകം കൊള്ളണ പ്രായം
പ്രണയത്തിൻ പൂങ്കാറ്റിൽ
അക്ഷരദീപം ഉയരും നേരം
ഈ സ്നേഹതീരം ചേരാമോ....
ഈണത്തിൽ രാഗങ്ങൾ
മെല്ലെ കാതിൽ മൂളും നേരം
മോഹങ്ങൾ മറച്ചുവെയ്ക്കാതെ....
പഞ്ചാരിക്കൊമ്പും കുഴലും മേളം
പഞ്ചാരച്ചുണ്ടിൽ വിരിയും താളം...
താരങ്ങൾ താനേ മിന്നും കാലം...
ഇതു ഞങ്ങൾക്കുത്സവ മേളം...
ഇനി ഈ പൂമേടയിൽ...വിരിയാം പൂത്തിങ്കളായ്...
മഴവിൽ വാനിലൂറും...നിറമായ്‌ തേൻ കണമായ്

പഞ്ചാരിക്കൊമ്പും കുഴലും മേളം
ഹോയ്...പഞ്ചാരച്ചുണ്ടിൽ വിരിയും താളം...
ഹേയ്...താരങ്ങൾ താനേ മിന്നും കാലം...
ആഹാ...ഇതു ഞങ്ങൾക്കുത്സവ മേളം...
പുള്ളിമാനായ് തുള്ളി നടക്കണ കാലം
കാലം....കാലം...
പുഞ്ചിരിച്ചാൽ പുളകം കൊള്ളണ പ്രായം...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts