സഖീ നിന്റെ നീല (സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ )
This page was generated on March 28, 2024, 11:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംആര്‍ എ ഷഫീര്‍
ഗാനരചനശരത്‌ വയലാര്‍ ,റഫീഖ് അഹമ്മദ്
ഗായകര്‍സാധന സർഗ്ഗം ,ആര്‍ എ ഷഫീര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2013 09:59:50.


സഖി നിന്റെ നീലമിഴികളിൽ
കടലാഴമിന്നു കണ്ടു ഞാൻ
അതിരാകെ മാഞ്ഞ മോഹമാം
തെളിനീലവാനമായി ഞാൻ....
(സഖി നിന്റെ ...)
പുതു മഞ്ഞുനീരിലാളുമീ
പുലർകാലനാളമെന്ന പോൽ
അനുരാഗമെന്റെ ജീവനിൽ
ഉണരുന്നിതാ വിമൂകമായ്...

ചുണ്ടിണകൾ നിന്റെ പേരിൻ
മന്ത്ര ജപമാലയായ്..
എൻ മിഴികൾ നിൻ സുഹാസം
മിന്നും ഇരുപൊയ്കകൾ...
വിരഹമുകിൽ വാടിയിൽ ഇന്ദ്രധനുസ്സായി നീ...
ഒന്നു വരുകില്ലയോ...നിറമണിയുകില്ലയോ...
സഖി നിന്റെ നീല മിഴികളിൽ
തെളിനീലവാനമായി ഞാൻ....
പുതുമഞ്ഞുനീരിലാളുമീ
പുലർകാലനാളമെന്ന പോൽ
ഓ ഓ..ആ..അഹഹാ...ആ...

നിന്റെ വഴിതോറും ഏതോ
മലർവാസമായി ഞാൻ...
പുഞ്ചിരിയിൽ ഇന്ദ്രജാലം
കണ്ടു കൊതികൊണ്ടു ഞാൻ...
എൻ ഹൃദയതന്ത്രിയിൽ
പ്രണയമഴ കൊണ്ടു നീ
മന്ദ്രമധുരങ്ങളാം മഞ്ജരികൾ നെയ്തുവോ...
സഖി നിന്റെ നീല മിഴികളിൽ
കടലാഴമിന്നു കണ്ടു ഞാൻ...
പുതു മഞ്ഞുനീരിലാളുമീ
പുലർകാലനാളമെന്ന പോൽ...
ങുഹു ഹൂ ഹും...ലല ലാല ലല്ലലാ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts