മേഘത്തിൻ മീതെയാ (സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ )
This page was generated on April 28, 2024, 9:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംആര്‍ എ ഷഫീര്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കുമാർ സാനു ,പി ലേഖ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:17:23.

മേഘത്തിൻ മീതെയാ മാനത്തെ നാഥനാ
ലോകത്തിൻ സൂര്യനോ നീ...
സ്നേഹത്തിൻ മന്നവൻ കോപത്തിൻ ഭൈരവൻ
ദൈവത്തിൻ നാട്ടിൽ ഈ ഞാൻ...
കൈക്കരുത്തിൽ ഭൂലോകം പിടിച്ചെടുക്കാൻ
നെഞ്ചാകെ തീ നിറയ്ക്കും വീറല്ലോ നീ...
കൈ ഞൊടിക്കും വേഗത്തിൽ
കുമിഞ്ഞുകൂടും സമ്പത്തിൽ
മോടി കൂട്ടും സാമ്രാജ്യം ഞാൻ...
(മേഘത്തിൻ....)

പകൽപ്പെണ്ണവളു് വെയിൽ‌ത്തുള്ളിയുടെ
പവൻ നൽകുമരചൻ...
കടൽ താണ്ടുമൊരു കൊടുങ്കാറ്റവനു്
തുടൽ തീർക്കുമസുരൻ...
വെല്ലുവാൻ പോരും മല്ലനേ നീയെൻ
കൈയ്യിലോ ഞെങ്ങും പാവച്ചിമിഴല്ലേ...

സ്വയം നീട്ടുമിരുകരം കൊണ്ടു
പുതുയുഗം കാട്ടുമധിപൻ...
ന്യായം നീതിയുടെ നയം ചീറ്റുമൊരു
മകൻ ശംഖുവരയൻ...
തോക്കുവാൻ പോരും ഭീകരാ
നിന്റെ ജാതകം കീറും വീരൻ ഞാൻ...

കൈ ഞൊടിക്കും വേഗത്തിൽ
കുമിഞ്ഞുകൂടും സമ്പത്തിൽ
മോടി കൂട്ടും സാമ്രാജ്യം ഞാൻ...
കൈക്കരുത്തിൽ ഭൂലോകം പിടിച്ചെടുക്കാൻ
നെഞ്ചാകെ തീ നിറയ്ക്കും വീറല്ലോ നീ...
ഏഹെ ഹേ ഹെ ഹേയ്..ലാല്ല ലാല്ലലാ..രാര രാരരാ രാ
ഏഹെ ഹേ ഹെ ഹേയ്..ഓഹൊ ഹോഹൊഹോ
എയ്‌യ യേയ് യെയ് യേയ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts