പമ്മി പമ്മി (3 ജി തേര്‍ഡ് ജനറേഷന്‍ )
This page was generated on March 28, 2024, 6:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറോണി റാഫേല്‍
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍വിധു പ്രതാപ് ,ഷിജു കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 08 2013 06:02:30.

പമ്മിപ്പമ്മി നടക്കും മിന്നാമിന്നിപ്പറവകള്‍
ആകാശക്കൂടാരം തേടി പായുന്നേ...
വെള്ളിക്കിണ്ണം മേഘങ്ങൾ തെന്നിത്തെന്നിപ്പറക്കും
മാനത്തേരില്‍ കേറിപ്പായുന്നേ....
(പമ്മിപ്പമ്മി നടക്കും... )
കരകാണാതെ തളരിടവേ..
ഒരു തോണിപ്പാട്ടൊഴുകി വരുമിതിലേ
വരുമോ നിറയേ തരുമോ ചിരികള്‍
ഒരു നല്ലൊരു കാലമിതാ...
ഓ...ഓ...ഓ...

മിന്നാമിന്നിപ്പറവകളേ
വെള്ളിച്ചെല്ലക്കുരുവികളേ....
മിന്നാമിന്നിപ്പറവകളേ
വെള്ളിച്ചെല്ലക്കുരുവികളേ....

മിഴികളില്‍ ചെമ്പകപ്പൂത്തിളക്കം
മൊഴികളില്‍ ചെമ്പനിനീരിണക്കം
കുഞ്ഞുമണിമോഹം പൂത്തുവോ
ആടിയാടി പറക്കുന്ന കിളിയേ
പാടിപ്പാടി മയക്കുന്ന കുയിലേ
തെന വിളയും നേരം കൂടെ വാ...
നിറനിറ നിറനിറ പറകള്‍
പൊലി പൊലി പൊലി നിറപൊലികള്‍
തളരാതെ പിരിയാതെ ഉയരേണം നമ്മള്‍‌
ഓ....ഓ....ഓ....

മിന്നാമിന്നിപ്പറവകളേ
വെള്ളിച്ചെല്ലക്കുരുവികളേ....
മിന്നാമിന്നിപ്പറവകളേ
വെള്ളിച്ചെല്ലക്കുരുവികളേ....

മനസ്സിലെ മഴവില്ലു വഴികള്‍
നിറയുമീ മണമുള്ള പൂവുകള്‍
തേന്‍ കുടിച്ചു നോവും വണ്ടു ഞാന്‍
(മനസ്സിലെ )
ഇനി വരുമൊരു പുതുമകളെ
പല നിറമണിപ്പുലരികളെ
വരവേല്‍ക്കാം എതിരേല്‍ക്കാം
ഒരു കൂട്ടായ് നമ്മള്‍...
ഓ...ഓ...ഓ...
(പമ്മിപ്പമ്മി നടക്കും... )

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts