മുല്ലപ്പൂ (കാഞ്ചി)
This page was generated on May 16, 2024, 3:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറോണി റാഫേല്‍
ഗാനരചനജി എൻ പത്മകുമാർ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 25 2014 10:41:00.

മുല്ലപ്പൂചേലുള്ള മന്ദാരപ്പെണ്ണിന്മേല്‍
ശൃംഗാരം തൂമഞ്ഞള്‍ ചാര്‍ത്തിയോ
കുന്നോളം മോഹങ്ങള്‍ അമ്മാനമേറും നേരം
നിന്നിഷ്ടം നീ മെല്ലെ ചൊല്ലുമോ
മഴവില്ലഴകേ അനുരാഗം കാണുവതെങ്ങോ
നറുപുഞ്ചിരിയാല്‍ നീ നെഞ്ചില്‍ ചായുവതെങ്ങോ
പ്രണയാര്‍ദ്രമാകുന്നാരോ ദൂരെ
നാണത്താല്‍ മൂടും പെണ്ണേ
നീ മിഴിയാല്‍ ചൊല്ലാമോ
(മുല്ലപ്പൂചേലുള്ള )

മെല്ലെമെല്ലെയൊഴുകും പനിനീര്‍മഴയായ് മൗനം നീ മൂളും
അരമണി കിലുങ്ങും ആമ്പല്‍ക്കടവില്‍ നാണം നിന്‍ നാണം
ആരോരുമറിയാതെ ആവണിപ്പൂവേ നീ
ആതിരച്ചേലോടെ മിഴി ചേര്‍ന്നു നില്‍ക്കാമോ
ദൂരെ ഇനി ദൂരെ ഈ മിഴികള്‍ താനേ മൂടുന്നേരം നീയോ തേനഴകേ

മുത്തുമുത്തു പോലെ മഞ്ഞുമഴപെയ്യും രാവില്‍ ഈ രാവില്‍
ചിരിമണിത്തൂകും മിഴിയോ ഞാനെന്‍ മോഹം എന്‍ മോഹം
കളിവാക്കു ചൊല്ലുന്നേരം കേള്‍ക്കാത്തതെന്തേ നീ
നറുതേന്‍നിലാവായ് മിന്നും ശലഭങ്ങളായ് മാറാം
ദൂരെ ഇനി ദൂരെ ഈ മിഴികള്‍ താനേ മൂടുന്നേരം നീയോ തേനഴകേ
(മുല്ലപ്പൂചേലുള്ള )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts