എന്‍ കണിമലരേ (ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍ )
This page was generated on April 28, 2024, 12:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനസിബി പടിയറ
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2013 03:49:26.

എന്‍ കണിമലരേ മമ മനസ്സിന്‍ ആലോലം
എന്‍ കണിമലരേ ചായുറങ്ങാനാലോലം
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
മന്ദാരത്തേന്‍കുരുന്നേ....
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
എന്നോമല്‍ പൂനിനവേ....
നീ കണ്മണിയല്ലേ മണിമുത്തല്ലേ വെണ്‍കനവേ....

കാര്‍മേഘമലിഞ്ഞു മനമിതളാര്‍ന്നൂ ഈറന്‍ കാലമായ്
തൂമോഹമിയന്നൂ തരളിതഭാവം എങ്ങോ മാഞ്ഞു പോയ്
അരുണിമയുടെ മാനം പ്രിയമാര്‍ന്നിടുമ്പോള്‍
എന്നുള്ളിലേതോ ലയം...
മതിമോഹനരൂപൻ ചാഞ്ചാടിടുമ്പോള്‍
എന്നുള്ളിലേതോ പദം....

എന്‍ കണിമലരേ മമ മനസ്സിന്‍ ആലോലം
എന്‍ കണിമലരേ ചായുറങ്ങാനാലോലം
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
മന്ദാരത്തേന്‍കുരുന്നേ...
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
എന്നോമല്‍ പൂനിനവേ....
നീ കണ്മണിയല്ലേ മണിമുത്തല്ലേ വെണ്‍കനവേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts